Above Pot

തൊഴിയൂര്‍ ഐ.സി.എ കോളേജില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ റാഗിങ്ങ്, കോളേജിലേക്ക് യുവമോർച്ച മാർച്ച് നടത്തി

ഗുരുവായൂര്‍ : തൊഴിയൂര്‍ ഐ.സി.എ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി റാഗിങ്ങ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിങ്ങ് നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും, ഐ.സി.എ കോളേജ് മേനേജ്‌മെന്റിന്റെ റാഗിങ്ങ് അനുകൂല നിലപാടിലും പ്രതിഷേധിച്ച് യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിയൂര്‍ ഐ.സി.എ കോളേജിലേക്ക് മാര്‍ച്ച് നടത്തി.

First Paragraph  728-90

Second Paragraph (saravana bhavan

കുറുക്കാസ് പടിയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന്, യുവമോര്‍ച്ച ഭാരവാഹികളായ വിജിത്ത് പുക്കയില്‍, ജിഷാദ് ശിവന്‍, വിനീത് ഒരുമനയൂര്‍, വരുണ്‍ ഗുരുവായൂര്‍, നിഖില്‍ വാഴപ്പുള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോളേജിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞതിന്നെ തുടര്‍ന്ന് നടത്തിയ ധര്‍ണ്ണ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ: സി. നിവേദിത ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സബീഷ് പൂത്തോട്ടില്‍ അദ്ധ്യക്ഷനായി.

ബി.ജെ.പി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, ജനറല്‍ സെക്രട്ടറി സുമേഷ് തേര്‍ളി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഗോകുല്‍ ആല്‍ത്തറ, ബി.ജെ.പി മണ്ഡലം സെക്രട്ടറി മോഹനന്‍ ഈച്ചിത്തറ, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബാബു തൊഴിയൂര്‍, ജില്ലാ കമ്മിറ്റിയംഗം കെ.സി. വേണുഗോപാല്‍ യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി പ്രസന്നന്‍ ബ്ലാങ്ങാട് നഗരസഭ പ്രസിഡന്റ് മനീഷ് കുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു