Post Header (woking) vadesheri

ദേവസ്വം ഭരണ സമിതിയിലെ ചക്കളത്തി പോരാട്ടം, സി പി എം സമ്മേളനത്തി ലും ചർച്ചയാകുന്നു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ ചക്കളത്തി പോരാട്ടം സി പി എം സമ്മേളനത്തിൽ രൂക്ഷമായ ചർച്ചക്ക് വഴിയൊരുക്കി എന്ന് സൂചന . ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ജില്ലാ നേതൃത്വം ഇടപെട്ട് ഒത്തു തീർപ്പ് ഉണ്ടാക്കിയെങ്കിലും അത് ലംഘിച്ചു സി പി എം ഭരണ സമിതി അംഗം പരസ്യ നിലപാട് എടുത്തത് ജില്ലാ നേതൃത്വത്തെ തന്നെ വെട്ടിലാക്കിയിരുന്നു .

ലോക്കൽ സമ്മേളനത്തിൽ ഇത് സംബന്ധിച്ചു ജില്ലാ സെക്രട്ടറി കടുത്ത ഭാഷയിലാണ് ഭരണ സമിതി അംഗത്തിന് താക്കീത് നൽകിയതെന്നാണ് പുറത്ത് വരുന്ന വിവരം . സംസ്ഥാന നേതൃത്വത്തിന്റെയും ജില്ലാ നേതൃത്വത്തിന്റെയും പിന്തുണയുള്ള ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസിനെതിരെ സി പി എം ഭരണ സമിതി അംഗത്തിന്റെ നേതൃത്വത്തിൽ പരസ്യ നിലപാട് എടുക്കുന്നത് ദേവസ്വം ഭരണ സമിതിക്കെതിരെ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ

First Paragraph Jitesh panikar (working)