Above Pot

തൃശ്ശൂര്‍ ജില്ലയില്‍ 852 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 12.36%

First Paragraph  728-90

തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 852 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,085 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,894 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,17,520 ആണ്. 5,11,781 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.36% ആണ്.

Second Paragraph (saravana bhavan
  ജില്ലയില്‍ ഞായറാഴ്ച്ച  സമ്പര്‍ക്കം വഴി 848 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യപ്രവര്‍ത്തകനും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആൾക്കും, ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 74 പുരുഷന്‍മാരും 77 സ്ത്രീകളും പത്ത് വയസ്സിനു താഴെ 26 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 95
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 110
സര്‍ക്കാര്‍ ആശുപത്രികളില്‍ – 101
സ്വകാര്യ ആശുപത്രികളില്‍ – 176
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 03

കൂടാതെ 2,557 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

1110 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 49 പേര്‍ ആശുപത്രിയിലും 1061 പേര്‍ വീടുകളിലുമാണ്.

6,891 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,358 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,219 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 314 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 34,34,911 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
502 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,52,036 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 28 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലിംങ് നൽകി.
ജില്ലയില്‍ ഇതുവരെ 35,02,906 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,86,994 പേര്‍ ഒരു ഡോസ് വാക്സിനും, 12,15,912 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.