Header 1 vadesheri (working)

സര്‍ക്കാരിന്റെ തണലില്‍ സ്ത്രീവിരുദ്ധര്‍ അഴിഞ്ഞാടുന്നു . അഡ്വ: നിവേദിത

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂര്‍: സര്‍ക്കാരിന്റെ തണലില്‍ സ്ത്രീവിരുദ്ധര്‍ അഴിഞ്ഞാടുന്നു എന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യന്‍ ജാതിയും, ലിംഗവും നോക്കി വിവേചനപരമായ ഇടപെടല്‍, മാനഹാനി വരുത്തല്‍ തുടങ്ങി ഗുരുതരമായ പീഡനങ്ങള്‍വരെ സഹപ്രവര്‍കര്‍ക്ക് നേരെപോലും നടത്തുന്ന സാഹചര്യമാണ് കേരളത്തില്‍ എന്നതാണ് വനിതാ നേതാവിനോട് എസ്.എഫ്.ഐ നടത്തിയ ഇടപെടല്‍ എന്നും അവർ അഭിപ്രായപ്പെട്ടു

Second Paragraph  Amabdi Hadicrafts (working)

രാഷ്ട്രീയ വേര്‍തിരിവില്ലാത്ത സ്ത്രീ സമൂഹത്തിന്റെ ഉന്നതി കാംക്ഷിക്കുന്നവര്‍, ഒറ്റക്കെട്ടായി തന്നെ നിരത്തിലറങ്ങേണ്ടുന്ന അവസ്ഥയാണ് കേരളത്തില്‍ എന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ കുറ്റപ്പെടുത്തി. സ്ത്രീവിരുദ്ധതയെ പ്രതിരോധിക്കുകയും അഴിഞ്ഞാട്ടങ്ങള്‍ക്ക് തടയിടുകയും ചെയ്യുവാന്‍ കേരളത്തിലെ സര്‍ക്കാര്‍ വന്‍ പരാജയം ആയതുകൊണ്ടാണ് ഇരകള്‍ വീണ്ടുംവീണ്ടും പീഡിപ്പിക്കപ്പെടുന്നതും സ്വന്തം കൂട്ടത്തില്‍ നില്‍ക്കുന്നവരെ പോലും സംരക്ഷിക്കന്‍ സര്‍ക്കര്‍ സംവിധാനങ്ങള്‍ക്ക് ആകാത്തതിനും കാരണം എന്നതും അവര്‍ സൂചിപ്പിക്കുകയുണ്ടായി.

ഇതുവരെ ഉണ്ടായിട്ടുള്ള സ്ത്രീ പീഡനങ്ങള്‍, സ്ത്രീ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നവ പരിശോധിച്ചാല്‍, അതില്‍ ഭൂരിഭാഗവും ഭരണപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെ സംഭാവനയാണെന്ന് കാണാം.
അതുകൊണ്ട് തന്നെ, വര്‍ദ്ധിച്ചു വരുന്ന പീഡന കേസുകള്‍ക്ക് കാരണം ഭരണത്തിന്റെ സുരക്ഷ ഉണ്ടാകുമെന്നു വേട്ടക്കാര്‍ക്ക് പൂര്‍ണ്ണ ബോധ്യമുള്ളതുകൊണ്ടാണെന്നും പറയാം. ഈ സര്‍ക്കാരിന്റെ പടിയിറക്കം തന്നെ ഇനി സ്ത്രീ പീഡനകേസുകളിലാകുമോ എന്ന സംശയം പോലും ഉളവാക്കുന്നതരത്തിലാണ് സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ ഉറപ്പാക്കുന്നതില്‍ വരുന്ന തുടര്‍ച്ചയായുള്ള വീഴ്ചകള്‍ സൂചിപ്പിക്കുന്നതെന്നും അഡ്വ നിവേദിത സുബ്രഹ്മണ്യന്‍ കൂട്ടിച്ചേർത്തു