Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഒഴിയാത്ത വെള്ളക്കെട്ട് .യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

അമൃത് പദ്ധതിയിലെ അശാസ്ത്രീയമായ കാന നിർമ്മാണം മൂലവും, വലിയതോട് കൈയേറിയത് കൊണ്ടും സംഭവിക്കുന്ന ഗുരുവായൂരിലെ വെള്ളകെട്ടിന് ശാശ്വത പരിഹാരം കാണുക..പൈപ്പിടലിനായി പൊളിച്ച പൊതുമരാമത്ത് -ദേവസ്വം-നഗരസഭാ റോഡുകൾ അടിയന്തിരമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക. . എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

Astrologer

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.എ. ഗോപപ്രതാപൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു

യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് നിഖിൽ ജി കൃഷ്ണൻ, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് വി.എസ്. നവനീത്, ജനറൽ സെക്രട്ടറിമാരായ എ.കെ. ഷൈമിൽ, പി.എം. മിഥുൻ, വിനീത് വിജയൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.വി. ജംഷീർ, സ്റ്റാൻജോ സ്റ്റാൻലി, വി.ബി. ദിപിൻ, മെൽവിൻ ജോർജ്, ആനന്ദ് രാമകൃഷ്ണൻ, വിഷ്ണു വടക്കൂട്ട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ, പ്രതിപക്ഷ ഉപനേതാവ് കെ.പി.എ. റഷീദ്, ബ്ലോക്ക്‌ വൈസ് പ്രസിഡൻ്റുമാരായ ശശി വാർണാട്ട്, ലാസർ മാസ്റ്റർ, അരവിന്ദൻ പല്ലത്ത്, പി.കെ. രാജേഷ് ബാബു ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ശിവൻ പാലിയത്ത്, വി.കെ. സുജിത്ത്, സി.എസ്. സൂരജ്, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ജോർജ്, സ്റ്റീഫൻ ജോസ്, മഹിളാ കോൺഗ്രസ്സ് നേതാക്കളായ ബിന്ദു നാരായണൻ, മെഴ്സി ജോയ്, രേണുക ടീച്ചർ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ പി.ആർ. പ്രകാശൻ, ശ്രീനാഥ് പൈ തുടങ്ങിയവർ സംസാരിച്ചു.

Vadasheri Footer