Header 1 vadesheri (working)

കര്‍ണാടകയിലുണ്ടായ കാര്‍ അപകടത്തില്‍ പാവറട്ടി സ്വദേശിയായ യുവാവ് മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : കര്‍ണാടകയിലുണ്ടായ കാര്‍ അപകടത്തില്‍ പാവറട്ടി സ്വദേശിയായ യുവാവ് മരിച്ചു. പാവറട്ടി ത്രീസ്റ്റാറിനു സമീപം പുല്ലാട്ട് ചന്ദ്രന്‍റെ മകന്‍ ശ്രീജിത്ത് (28) ആണ് മരിച്ചത്.

First Paragraph Rugmini Regency (working)

വ്യാഴാഴ്ച്ച രാവിലെ 8.30ഓടെ കര്‍ണ്ണാടകയിലെ ബഗൂരില്‍ വെച്ചാണ് അപകടം.

ശ്രീജിത്തും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി നിര്‍ത്താതെ പോയതായി സുഹൃത്തുക്കള്‍ അറിയിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

പരിക്കേറ്റവരെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ദുരൂഹതയുള്ളതായും പൊലിസില്‍ പരാതി നല്‍കുമെന്നും ശ്രീജിത്തിന്‍റെ ബന്ധുക്കള്‍ പറഞ്ഞു. മൂന്ന് ദിവസം മുന്‍മ്ബാണ് ശ്രീജിത്ത് കര്‍ണാടകയിലേക്ക് പോയത്.

മാതാവ്: ശാരദ. സഹോദരങ്ങള്‍: ജിതിന്‍, ശ്രീദേവി.