Header 1 vadesheri (working)

ഗുരുവായൂരിലെ വെള്ളക്കെട്ട് , പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ അമൃത് പദ്ധതി പാളിയതിനെ തുടർന്ന് ഉണ്ടായ വെള്ള കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് 21 നു പടിഞ്ഞാറേ നടയിൽ ധർണ നടത്തും . വലിയ തോടിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു ഗുരുവായൂരിലെ വെള്ളക്കെട്ടിന് അവസാനം ഉണ്ടാക്കണം ഒരു പഠനവും നടത്താതെ യാണ് താമരയൂർ മേഖലയിൽ നിന്നുള്ള മഴ വെള്ളം വലിയ തോടിലേക്ക് എത്തിച്ചത് എന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി

First Paragraph Rugmini Regency (working)

അതേസമയം മമ്മിയൂരിലെ വെള്ളക്കെട്ടിന് പരിഹാരം കാണുവാൻ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയകക്ഷികൾ ,എന്നിവരുടെ യോഗവും, വാർഡ് സഭകൾ വിളിച്ച് ച്ചേർക്കുവാനും, നഗരസഭ കൗൺസിലിൽ ഈ വിഷയം ചർച്ച ചെയ്ത് കരാറുകാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും, അടിയന്തിരമായി വിഷയം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ, ഗുരുവായൂർ നഗരസഭ ചെയർമാന് പരാതി നൽകി

Second Paragraph  Amabdi Hadicrafts (working)