Header 1 vadesheri (working)

താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓഡിയോളജി സൗണ്ട്‌ പ്രൂഫ് റൂം ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി വിഭാഗത്തിലെ നവീകരിച്ച സൗണ്ട്‌ പ്രൂഫ് റൂം എൻ. കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു.ദേശീയ ബധിരത നിയന്ത്രണ പദ്ധതി 3,46,920 രൂപ ചെലവഴിച്ചാണ് സൗണ്ട് പ്രൂഫ് റൂം നവീകരിച്ചത്.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

കഴിഞ്ഞ രണ്ടു വർഷമായി ഇഎൻടി വിഭാഗത്തോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കേൾവി പരിശോധന, സ്പീച്ച് തെറാപ്പി സേവനങ്ങൾ നൽകി വന്നിരുന്നു. ഇതോടൊപ്പം നവജാതശിശുക്കളിലെ പരിശോധനയും നടത്തിവരുന്നുണ്ട്. 18 വയസ്സിന് താഴെയുള്ളവർക്ക് ഈ വിഭാഗത്തിലെ സേവനങ്ങൾ സൗജന്യമാണ് .

നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബുഷറ ലത്തീഫ്, അഡ്വ. എവി മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ രാധാകൃഷ്ണൻ, ഫൈസൽ കാനാം പുള്ളി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ.എൻ.സതീഷ്, നോഡൽ ഓഫീസർ ഡോ. പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ സി. വി.അജയ്കുമാർ, ലേ സെക്രട്ടറി മാർട്ടിൻ പെരേര, നഴ്സിങ് സൂപ്രണ്ട് ലൈല സലീം, ഓഡിയോളജിസ്റ്റ് ഗായത്രി തുടങ്ങിയവർ സംസാരിച്ചു