Post Header (woking) vadesheri

ഗുരുവായൂരിലെ പ്രളയം പണം കൊടുത്ത് വാങ്ങിയതെന്ന് , വില്ലനായി സ്വകാര്യ വ്യക്തിയുടെ പാലവും

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര നഗരിയിലെ പ്രളയം കോടികൾ ചിലവഴിച്ചു വാങ്ങിയതെന്ന് ആക്ഷേപം. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി പ്ലാൻ ചെയ്തതിലെ അപാകതയാണ് മുഖ്യ കാരണമത്രെ ,കൂടാതെ വില്ലനായി വലിയ തോടിന് കുറുകെ സ്വകാര്യ കെട്ടിടത്തിലേക്കുള്ള പാലവും .പൂക്കോട് മേഖലയിലെമഴ വെള്ളവും വലിയ തോടിലേക്ക് എത്തിച്ചതോടെയാണ് മമ്മിയൂർ ക്ഷേത്ര പരിസരവും ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും കനത്ത വെള്ളക്കെട്ടിൽ അമരുന്നത് പതിവായത് .

Ambiswami restaurant

Second Paragraph  Rugmini (working)

പൂക്കോട് മേഖലയിലുള്ള വെള്ളം താങ്ങാനുള്ള ശേഷി വലിയ തോടിനു ഉണ്ടോ എന്ന് ഒരു പരിശോധനയും നടത്താതെയാണ് പദ്ധതി ആവിഷ്കരിച്ചത് . എങ്ങിനെയെങ്കിലും കേന്ദ്ര ഫണ്ട് ചിലവഴിക്കുക എന്ന് മാത്രമാണ് ഭരണ കർത്താക്കളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും ഉദ്ദേശം. ദേവസ്വത്തിന്റെ താമരയൂർ ക്വർട്ടേഴ്‌സിലെ മലിന ജലവും , ആനക്കോട്ടയിലെ മലിനജലവും വലിയ തോട്ടിലേക്ക് ഒഴുക്കി വിടാം എന്ന ഗൂഢ ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ടെന്ന് പറയുന്നു . നേരത്തെ ഈ മേഖലയിലെ മഴവെള്ളം പേരകം പുന്ന വഴി കനോലി കനാലിലേക്കാണ് ഒഴുകി പോയിരുന്നത്. കയ്യേറ്റങ്ങൾ കാരണം തോടുകൾ പലതും ഇല്ലാതായി. ഇത് കണ്ടെത്തി പുനഃസ്ഥാപിക്കുന്നതിന് പകരം അമൃത് പദ്ധതിയിൽ കാന നിർമിച്ച് വലിയ തോടിലേക്ക് തിരിച്ചു വിട്ടു .

Third paragraph

ഇതോടെ കനത്ത മഴ പെയ്താൽ ക്ഷേത്ര നഗരി വെള്ളക്കെട്ടിൽ അമരാൻ തുടങ്ങി .ഇതിന് പുറമെയാണ് വലിയ തോടിന് കുറുകെ സ്വകാര്യ ഷോപ്പിംഗ് മാളിലേക്ക് നിർമിച്ച കോൺക്രീറ്റ് പാലവും. രണ്ടടി യിൽ കൂടുതൽ കൂടുതൽ കനമുള്ള ബീമിൽ ആണ് പാലം നിർമിച്ചിട്ടുള്ളത് തോടിൽ വെള്ളം ഉയർന്നാൽ ഈ ബീമിൽ തട്ടി ഒഴുക്ക് തടസപ്പെടും, ഈ രണ്ടു പ്രധാന സംഗതികൾ ആണ് ഗുരുവായൂരിലെ വെള്ള കെട്ടിന് മുഖ്യ കാരണങ്ങൾ എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു .

പൂക്കോട് മേഖലയിൽ നിന്നുള്ള അധിക ജലം കൂടി വരുന്നത് പതിവായതോടെ ഈ പാലം ഇതേ പോലെ നിൽക്കുന്നിടത്തോളം കാലം കനത്ത മഴയിൽ ഗുരുവായൂരിൽ വെള്ള കെട്ട് തുടർകഥയാകും വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിൽ പണിത ഈ പാലത്തിന് നിർമാണ അനുമതി കൊടുത്ത ഉദ്യോഗസ്ഥനെതിരെ നിയമ നടപടികൾ എടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത് .കൂടാതെ വലിയ തോടിന്റെ സർവേ അടിയന്തിരമായി നടത്താനും നഗര സഭ തയ്യാറാകണം . ജല ബജറ്റ് അവതരിപ്പിച്ച നഗരസഭക്ക് ഈ ഗുരുതര പ്രശ്നം കണ്ടില്ലെന്ന് നടിക്കാനും കഴിയില്ല