Madhavam header
Above Pot

മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നൂറിലേറെ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.

ഗുരുവായൂര്‍: വിജയദശമി ദിനത്തിൽ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു മേല്‍ശാന്തിമാരായ ബ്രഹ്മശ്രി ശ്രീരുദ്രന്‍ നമ്പൂതിരി, മുരളി നമ്പൂതിരി എന്നിവരാണ് കുട്ടികളെ എഴുത്തിനിരുത്തി അറിവിന്റെ അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്. ഗുരുവായൂരില്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മാത്രമാണ് പുസ്തകപൂജ നടത്തിയതും, കുരുന്നുകള്‍ക്ക് അറിവിന്റെ ഹരിശ്രീ കുറിയ്ക്കാന്‍ അവസരമൊരുക്കിയതും .

Astrologer

രാവിലെ എട്ടരയോടെ നവരാത്രി മണ്ഡപത്തിലെ പ്രത്യേക പൂജുകള്‍ക്ക് ശേഷം നടന്ന എഴുത്തിനിരുത്തലിന്, മാതാപിതാക്കളോടൊപ്പം നൂറിലേറെ കുരുന്നുകളാണ് മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തിയത്. ചടങ്ങുകള്‍ക്ക് മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശ്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കെ.കെ. ഗോവിന്ദദാസ്, ചെറുതയ്യൂര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി തുടങ്ങിയ മൂന്നുദിവസവും പ്രസാദ ഊട്ട് പാര്‍സലായി ഭക്തര്‍ക്ക് വിതരണം ചെയ്തു.

നവരാത്രി നൃത്ത-സംഗീതോത്സവത്തിന്റെ ഭാഗമായി ക്ഷേത്രം നടരാജ മണ്ഡപത്തില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനവും ഉണ്ടായിരുന്നു. പുന്നയൂര്‍ക്കുളം രമേശ്, പയ്യൂര്‍ കെ.വി. ജഗദീശന്‍, ജയറാം തിരുവില്വാമല, പ്രകാശ്കുമാര്‍ ഒറ്റപ്പാലം, ശാകംബരി കേശവന്‍ കോട്ടയ്ക്കല്‍, ആദിത്യദേവ് പുയൂര്‍ക്കുളം എന്നിവര്‍ വായ്പ്പാട്ടിലും, ആദര്‍ശ് അജയകുമാര്‍ വയലിനിലും, വിഷ്ണു ചിന്താമണി മൃദംഗത്തിലും പക്കമേളമൊരുക്കി. നവരാത്രിയോടനുബന്ധിച്ച് നടന്ന നൃത്ത-സംഗീതോത്സവത്തിന്റെ സമാപനം കുറിച്ചു കൊണ്ടാണ് പഞ്ചരത്‌ന കീര്‍ത്തനാലാപനം നടന്നത്.

മഹാനവമി ദിനത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വേദസാര ലളിതാസഹസ്രനാമ ലക്ഷാര്‍ച്ചനയും, വൈകീട്ട് ഡോ: എം.എസ്. പരമേശ്വരന്‍ (ആൾ ഇന്ത്യ റോഡിയോ .) അവതരിപ്പിച്ച സംഗീത കച്ചേരിയും ഉണ്ടായിരുന്നു.കോവിഡ് കണക്കിലെടുത്ത് ഈ കൊല്ലവും ഗുരുവായൂർ ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങു് നടത്തിയില്ല

Vadasheri Footer