Above Pot

ഗുരുവായൂർ ദേവസ്വം കാർ പാർക്കിംഗ് നിരക്ക് കുറയ്ക്കണം – ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതി


ഗുരുവായൂർ: കേന്ദ്ര സർക്കാർ പ്രസാദ് പദ്ധതിയില് ഉൾപ്പെടുത്തി ഗുരുവായൂർ ദേവസ്വം സ്ഥലത്ത് നിർമ്മിച്ച മൾട്ടിലെവൽ കാർ പാർക്കിംഗിൽ ദേവസ്വം ബോർഡ് നിശ്ചയിച്ച പാർക്കിംഗ് നിരക്ക് പത്ത് രൂപയായി കുറക്കണമെന്നും , പാർക്കിംഗ് ദേവസ്വം ബോർഡ് സ്വകാര്യ വ്യക്തികൾക്കോ സംഘടനകൾക്കോ ലീസിന് നൽകരുതെന്നും ക്ഷേത്രരക്ഷാ സമിതി യോഗം ആവശ്യപ്പെട്ടു. കാലങ്ങളായി ഭീകരവാദ ഭീഷണിയുള്ള അതീവ സുരക്ഷ പ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പരിസരത്തെ പാർക്കിംഗ് ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും കർശന സുരക്ഷ ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

First Paragraph  728-90

Second Paragraph (saravana bhavan

മൾട്ടിലെവൽ കാർ പാർക്കിംഗിൻ്റെ പാർക്കിംഗ് നിരക്ക് കുറച്ചു പത്ത് രൂപയാക്കുക , എല്ലാ നിലയിലും സുരക്ഷ ക്യാമറ സ്ഥാപിക്കുക. എല്ലാ നിലയിലും സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി. യോഗത്തിൽ പ്രസിഡൻ്റ് അഡ്വ. എം. വി . വിനോദ്, സെക്രട്ടറി എം ബിജേഷ് , സജീവ് മുത്തേടത്ത്, ടി.വി. സുരേഷ് ബാബു പ്രസംഗിച്ചു