Header 1 vadesheri (working)

ദേവസ്വം ചെയർമാൻ്റെ പ്രസ്താവന അതിരുവിട്ടാൽ നടുറോഡിൽ ചെയർമാനെ തടയും:ബി.ജെ.പി .

Above Post Pazhidam (working)


ഗുരുവായൂർ : ഗുരുവായൂരപ്പ ഭക്തർക്കു വേണ്ടി മോദി ഗവൺമെൻ്റ് നൽകിയ പദ്ധതികളെ വില കുറച്ച് കാണിച്ച് പദ്ധതിക്കെതിരെ നുണപ്രചരണം നടത്തുകയും വ്യാപാരികളെയും ഗുരുവായൂരിലെ നാട്ടുകാരെയും മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ദേവസ്വം ചെയർമാൻ മാപ്പു പറയണം.. കുറച്ച് മാസങ്ങൾക്ക് മുൻപ് ചെയർമാനും മെംബർമാരും തമ്മിലുള്ള ഭിന്നത കാരണം പോലീസ് കാവലിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം കൂടേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു, അതിലൂടെ വ്യക്തമാകുന്നത് ദേവസ്വം ചെയർമാൻ്റെ കഴിവുകേടാണ്..

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഇത്തരം ഒരാൾ ദേവസ്വം ചെയർമാനായി തുടരുന്നത് പോലും ഗുരുവായൂരിന്  നാണക്കേടാണ്.. ദേവസ്വം ഭരണസമിതിയെ ഇഷ്ട്ടക്കാരെ നിയമിക്കുന്ന സ്ഥാപനമായാണ് പിണറായി സർക്കാർ കാണുന്നത്, ഇതിലൂടെ ഇടതു പക്ഷ സർക്കാരിൻ്റെ തീരുമാനം ഭക്തരുടെ മേൽ അടിച്ചേൽപ്പിക്കാനാണ് തീരുമാനമെങ്കിൽ അത്തരം നടപടിയെ ശക്തമായി പ്രതിരോധിക്കും.. പാർക്കിംങ്ങ് ഫീസ് വിഷയത്തിൽ വരും ദിവസങ്ങളിൽ ബഹുജന പ്രക്ഷോഭം ബി.ജെ.പി സംഘടിപ്പിക്കും.