Post Header (woking) vadesheri

ഒരുമനയൂർ പള്ളി തിരുനാൾ ശനിയും ഞായറും ആഘോഷിക്കും

Above Post Pazhidam (working)

ചാവക്കാട്: ഒരുമനയൂര്‍ ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് നടന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കോട്ടപ്പടി പള്ളി വികാരി ഫാ. ഡിക്‌സണ്‍ കൊളമ്പ്രത്ത് നിര്‍വ്വഹിച്ചു.

ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന നൊവേന, കുര്‍ബാന, ലദീഞ്ഞ്, കൂടുതുറക്കല്‍ ശുശ്രൂഷ എന്നിവക്ക് ഫാ.ബാബു അപ്പാടന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കൈക്കാരന്‍മാരായ ജോമറിന്‍ ആളൂര്‍, എ.കെ.തോമസ്, കണ്‍വീനര്‍മാരായ ഷെലീനോ അബ്രഹാം, കെ.ജെ.ചാക്കോ, ഇ.ജി.സാജന്‍, ടി.എ. ജോണി, ഇ.സി. റൈജു എന്നിവര്‍ നേതൃത്വം നല്‍കി.

First Paragraph Jitesh panikar (working)