ഗുരുവായൂർ ദേവസ്വം മൾട്ടിലെവൽ പാർക്കിങ്ങ് സൗജന്യമാക്കണം , ബി ജെ പി ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തി
ഗുരുവായൂർ : കേന്ദ്ര സർക്കാർ ഗുരുവായൂരിന് സൗജന്യമായി നൽകിയ മൾട്ടി ലെവൽ പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി അനുവദിക്കണമെന്നാ .
വശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തി. കൈരളി ജങ്ങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മഹാരാജ ജംഗ്‌ഷന് സമീപം പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന ധർണ്ണ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ച്ചു .ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ അനീഷ് ആമുഖ പ്രഭാഷണം നടത്തി, ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി സ്വാഗതവും നഗരസഭ പ്രസിഡന്റ് മനീഷ് കുളങ്ങര നന്ദിയും പറഞ്ഞു.
കൈരളി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് നേതാക്കളായ എ.വേലായുധകമാർ, മോഹനൻ ഈച്ചിത്തറ, കെ.ആർ ബൈജു, സിന്ധു അശോകൻ, ദീപാ ബാബു, ജോതി രവീന്ദ്രനാഥ്, ക്ഷേത്രം വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, ജില്ലാ കമ്മിറ്റിയംഗം കെ.സി.വേണുഗോപാൽ, മോർച്ച മണ്ഡലം പ്രസിഡന്റുമാരായ ബാബു തൊഴിയൂർ, കെ.എസ് അനിൽകുമാർ, സബീഷ് പൂത്തോട്ടിൽ, സീന സുരേഷ്, ബി.ജെ.പി ഗുരുവായൂർ നഗരസഭ ജനറൽ സെക്രട്ടറി സുബാഷ് മണ്ണാരത്ത് തുടങ്ങിയവർ നേതൃത്വം നൽകി.