Post Header (woking) vadesheri

ഗ്ലോബല്‍ നായര്‍സേവാ സമാജത്തിന്റെ നേതൃത്വത്തിൽ എള്ളാത്ത് ജയകൃഷ്ണൻ അനുസ്മരണം

Above Post Pazhidam (working)

ഗുരുവായൂര്‍: ഗ്ലോബല്‍ നായര്‍ സേവാ സമാജം (കേരള ചാപ്റ്റര്‍) സംസ്ഥാന ട്രഷററും, ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായിരുന്ന എള്ളാത്ത് ജയകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടനയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും, മികച്ച വ്യവസായ സംരഭകര്‍ക്കുള്ള ജയകൃഷ്ണന്‍ സ്മാരക പ്രഥമ പുരസ്‌ക്കാര വിതരണവും നടത്തുമെന്ന് ഭരാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 10 ന് നടക്കുന്ന ചടങ്ങ് സംഘടന രക്ഷാധികാരി മഞ്ചേരി കെ.ആര്‍. ഭസ്‌ക്കരപിള്ള ഉദ്ഘാടനം ചെയ്യും

Ambiswami restaurant

. സംസ്ഥാന പ്രസിഡണ്ട് ഐ.പി. രാമചന്ദ്രന്റെ അദ്ധ്യക്ഷത വഹിക്കും . മികച്ച വ്യവസായ സംരഭകനുള്ള പുരസ്‌ക്കാരം ഇന്‍ടേല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജി. മോഹനനും, യുവ സംരഭകനുള്ള പുരസ്‌ക്കാരം വിസ്ഡം കോളേജ് എം.ഡി: കെ. കൃഷ്ണകുമാറിനും നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് നൽകും . ചടങ്ങില്‍ പ്രശസ്തകവി രാധാകൃഷ്ണന്‍ കാക്കശ്ശേരി മുഖ്യാതിഥിയാകും. മൂന്നാം തവണയും മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റ ജി.കെ. പ്രകാശനെ ആദരിയ്ക്കും.

കേരള സര്‍ക്കാരിൻറെ മികച്ച അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സി. രാധാകൃഷ്ണന്‍ (നിലമ്പൂര്‍), എം. സുനില്‍കുമാര്‍ (വയനാട്), സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 6-ാം റാങ്കുനേടിയ ജി. മീര എന്നിവരെ ചടങ്ങില്‍ അനുമോദിയ്ക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് ഐ.പി. രാമചന്ദ്രന്‍, സെക്രട്ടറി മധു കെ. നായര്‍, ചാവക്കാട് താലൂക്ക് പ്രസിഡണ്ട് കെ.ടി. ശിവരാമന്‍ നായര്‍, സെക്രട്ടറി ശ്രീകുമാര്‍ പി. നായര്‍, പ്രസിഡണ്ട് ബേബി കരിപ്പോട്ട് എന്നിവര്‍ പങ്കെടുത്തു

Second Paragraph  Rugmini (working)