
കെ പി സി സി ഗാന്ധിദർശൻ യുവജനസമിതി ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഗുരുവായൂർ : കെ പി സി സി ഗാന്ധിദർശൻ യുവജനസമിതി തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ ഗുരുവായൂരിൻ്റെ മണ്ണിൽ ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബദറുദ്ദീൻ ഗുരുവായൂർ ഗാന്ധിജയന്തി അനുസ്മരണം ഉദ്ഘാടനം ചെയ്തു ഗാന്ധിദർശൻ യുവജനസമിതി ജില്ലാ പ്രസിഡന്റ് ബബിൻ റ്റി അന്തിക്കാട് അധ്യക്ഷത വഹിച്ചു


ഗാന്ധിദർശൻ യുവജനസമിതി സംസ്ഥാന സെക്രട്ടറി ബാബു സോമൻ, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂർ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, വി എസ് നവനീത് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, ഗുരുവായൂർ നഗരസഭ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി എസ് സൂരജ് എന്നിവർ മുഖ്യാതിഥികളായി.സുമേഷ് കൃഷ്ണൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ മുൻ.ജോയിന്റ് സെക്രട്ടറി, വിനീത് വിജയൻ
മഹേഷ്, പ്രദീപ് , രാജേഷ്, സജേഷ്, സതീഷ് , അഭിലാഷ്, വിമൽ തുടങ്ങിയവർ നേതൃത്വം നൽകി.