Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല ജില്ലാകളക്ടർ ഹരിത വി കുമാര്‍ ഏറ്റെടുത്തു .

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ താൽക്കാലിക ചുമതല ജില്ലാ കളക്ടർ ഹരിത വി കുമാര്‍ ഏറ്റെടുത്തു . അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ടി ബ്രിജ കുമാരി സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നാണ് ജില്ലാ കലക്ടർ ചുമതല ഏറ്റെടുത്തത് . രാത്രി 10 മണിക്കാണ് തിരക്കുകൾ കഴിഞ്ഞു ചുമതല ഏറ്റെടുക്കാൻ കളക്ടർ ദേവസ്വം ഓഫീസിൽ എത്തിയത് .ആദ്യമായാണ് ഇത്രയും വൈകി അധികാരം കൈമാറ്റം നടക്കുന്നത് .എസ് വി ശിശിറിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ഡെപ്യുട്ടി കളക്ടർ റാങ്കിലുള്ള ബ്രിജാ കുമാരിയെ സർക്കാർ അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചത് . അധികാരം ഏറ്റെടുത്തത് മുതൽ ഒരു വിഭാഗം ഭരണ സമിതി അംഗങ്ങൾക്കെതിരെ തുറന്ന യുദ്ധത്തിലായിരുന്നു ഇവർ.

Second Paragraph  Rugmini (working)

അതിന്റെ ഭാഗമായി ബ്രിജാ കുമാരിയുടെ ഭരണ കാലത്ത് ദേവസ്വത്തിന് ഉണ്ടായ വൻ നഷ്ടം ഇവരിൽ നിന്നും തിരിച്ചു പിടിക്കുന്നതിനായി പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വെക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു ഭരണ സമിതി അംഗങ്ങൾ ചെയർമാന് കത്ത് നൽകിയിരുന്നു . ഇവർക്കെതിരെ ക്ഷേത്ര രക്ഷാ സമിതിക്കു വേണ്ടി ബിജു മാരാത്ത് വിജിലൻസ് ഡയറ്കടർക്കതിരെ പരാതിയും നല്കയിട്ടുണ്ട് . ഇതിനിടയിലാണ് അധികാരം കൈമാറാൻ വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതും .

Third paragraph

ഇവരുടെ മാതൃ വകുപ്പിൽ നിന്നാണ് വിരമിക്കുന്നതെങ്കിൽ രാജകീയ വിട വാങ്ങൽ ലഭിച്ചേനെ . ഗുരുവായൂരപ്പന്റെ സേവകയായി വിരമിക്കുമ്പോൾ ദേവസ്വത്തിൽ നിന്ന് ചെയർ മാൻ ഒഴികെ ഒരു ഭരണ സമിതി അംഗവും ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയില്ല. ഭഗവാന്റെ ഹിതത്തിന് എതിരായി നിന്നതു കൊണ്ടാകും ഇങ്ങനെ സംഭവിച്ചത് എന്നാണ് വിശ്വാസികൾ കരുതുന്നത് .