Post Header (woking) vadesheri

എഐവൈഎഫ് ഗുരുവായൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍

Above Post Pazhidam (working)

ഗുരുവായൂര്‍ : ഒരു ദുരിതമുണ്ടാകുമ്പോള്‍ അത് മുറിച്ചുകടക്കാനുള്ള ആത്മബലം സമൂഹത്തിന് നല്‍കുന്നതാകണം രാഷ്ട്രീയപ്രവര്‍ത്തനമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. എഐവൈഎഫ് ഗുരുവായൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. ബിനീഷ് സി ആര്‍ അധ്യക്ഷനായി.

Ambiswami restaurant

എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി സന്ദീപ്, സംസ്ഥാന കമ്മിറ്റിയംഗം എന്‍ പി നാസര്‍, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി.മുഹമ്മദ് ബഷീര്‍, ജില്ലാ കമ്മിറ്റിയംഗം സി വി ശ്രീനിവാസന്‍, പി കെ രാജേശ്വരന്‍, ഗീതാ രാജന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്‌ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പുതിയ ഭാരവാഹികളായി ജിതേഷ് വടക്കേക്കാട് (പ്രസിഡണ്ട്), ആതിര, സി ആര്‍ ബിനീഷ് (വൈസ് പ്രസിഡണ്ടുമാര്‍), പി കെ സേവ്യര്‍ (സെക്രട്ടറി), എം എ സന്തോഷ് , കെ ജി രതീഷ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Second Paragraph  Rugmini (working)