Post Header (woking) vadesheri

തൃശൂരിൽ 2,784 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 23.35%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 2,784 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,587 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,649 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,79,953 ആണ്. 4,56,310 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.35% ആണ്.

Second Paragraph  Sarovaram(working)
  ജില്ലയില്‍ വെളളിയാഴ്ച്ച  സമ്പര്‍ക്കം വഴി 2,764 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 13  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 ആള്‍ക്കും,  ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 198 പുരുഷന്‍മാരും 221 സ്ത്രീകളും പത്ത് വയസ്സിനു താഴെ 90 ആണ്‍കുട്ടികളും 106 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 196
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 335
സര്‍ക്കാര്‍ ആശുപത്രികളില്‍ – 244
സ്വകാര്യ ആശുപത്രികളില്‍ – 475
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 844

കൂടാതെ 16,771 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,998 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 255 പേര്‍ ആശുപത്രിയിലും 2,743 പേര്‍ വീടുകളിലുമാണ്.

11,925 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,432 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 9,239 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 254 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 31,88,679 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
.
പുന്നയൂര്‍, വെങ്കിടങ്ങ്, തിരുവില്വാമല, കൂര്‍ക്കഞ്ചേരി, നടത്തറ, അളഗപ്പനഗര്‍, വരന്തരപ്പിളി, തൃക്കൂര്‍, കൂഴൂര്‍, മാമ്പ്ര, വേലൂര്‍, തെക്കുംകര, എടവിലങ്ങ്, പെരിഞ്ഞനം എന്നിവിടങ്ങളില്‍ 25ന് ( നാളെ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യും
ജില്ലയില്‍ ഇതുവരെ 31,86,080 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,38,681 പേര്‍ ഒരു ഡോസ് വാക്സിനും, 9,47,399 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.