Header 1 vadesheri (working)

ഗുരുവായൂര്‍ കീഴേടം മനയില്‍ വിദ്യാര്‍ത്ഥിനികളുടെ തൃത്തായമ്പക അരങ്ങേറി

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കുടുംബാംഗമായ കീഴേടം മനയില്‍ വിദ്യാര്‍ത്ഥിനികളുടെ തൃത്തായമ്പക അരങ്ങേറി. പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ഗോപിക, ഒമ്പതിലും, അഞ്ചിലും പഠിയ്ക്കുന്ന രാധിക, മാളവിക എന്നിവരാണ് തായമ്പക കൊട്ടി അരങ്ങ് തകര്‍ത്തത്. ക്ഷേത്രം കീഴ്ശാന്തി കുടുംബാംഗങ്ങൾ ആയ സുദേവ് കെ. നമ്പൂതിരി വാസുണ്ണി നമ്പൂതിരി, സവിത അന്തര്‍ജനം എന്നിവരുടെ ശിക്ഷണത്തിലാണ് മൂവ്വരും തായമ്പക പരിശീലിച്ചെടുത്തത് . കീഴേടം മനയിലെ വേട്ടേക്കാരന്‍ പാട്ടിന്റെ ഭാഗമായിട്ടായിരുന്നു, സന്ധ്യയ്ക്ക് ആറരയ്ക്ക് തയമ്പക കൊട്ടി കയറിയത്.

First Paragraph Rugmini Regency (working)