Madhavam header
Above Pot

ഒരു വയസ് തികയാത്ത കുട്ടി ഉൾപ്പെടെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ

“ബെംഗളൂരു: ഒരു വയസ് തികയാത്ത കുട്ടി ഉൾപ്പെടെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ബയദരഹള്ളി പൊലീസ് സ്​റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ്​​ സംഭവം.തിഗലരപാല്യ സ്വദേശിയും മാധ്യമപ്രവർത്തകനുമായ ഹുലഗെരെ ശങ്കറിന്‍റെ ഭാര്യ ഭാരതി (51), മക്കളായ സിഞ്ചന (34), സിന്ധൂര (34), മധുസാഗർ (25) എന്നിവരും ഒമ്പതുമാസമായ ആൺകുട്ടിയുമാണ്​ മരിച്ചത്​. നാലുപേരെ തൂങ്ങിമരിച്ച നിലയിലും കുട്ടിയെ കിടക്കയിൽ മരിച്ച നിലയിലുമാണ്​ കണ്ടെത്തിയത്​.

Astrologer

മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. മരിച്ച്​ മൂന്ന്​-നാല്​ ദിവസം കഴിഞ്ഞതായാണ്​ നിഗമനം​. വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ രണ്ടര വയസ്സുള്ള പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.സ്​ഥലത്തില്ലാതിരുന്ന ഹുലഗെരെ ശങ്കർ നാല് ദിവസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ദാരുണ സംഭവം പുറംലോകമറിയുന്നത്​. വീടിന്‍റെ വാതിൽ തുറക്കാത്തതിനെ തുടർന്ന്​ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

വാതിൽ പൊളിച്ച്​ അകത്ത്​ കടന്നപ്പോഴാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഡി.സി.പി സഞ്ജീവ് എം. പാട്ടീൽ പറഞ്ഞു. വീടിന്റെ എല്ലാ ജനലുകളും വാതിലുകളും അടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്​ കരുതുന്നു.കഴിഞ്ഞ മൂന്ന് ദിവസമായി ശങ്കർ വീട്ടുകാരെ നിരന്തരം ഫോണിൽ വിളിച്ചിരുന്നുവെന്നും എന്നാൽ ആരും എടുത്തി​ല്ലെന്നും പൊലീസ്​ പറഞ്ഞു. കുടുംബ തർക്കങ്ങളാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. “,

Vadasheri Footer