പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി
ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി. സംസ്ഥാന സര്‍ക്കാറിന്‍റെ ഹരജിയിലാണ് സുപ്രീം കോടതിയുടെ വിധിയുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
ഏഴ് ലക്ഷം പേര്‍ ഓഫ്‌ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തില്‍ പരീക്ഷ നടത്തുമെന്നും പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.