Madhavam header
Above Pot

ഗുരുവായൂര്‍ പത്മനാഭന്റെ പൂര്‍ണ്ണകായ പ്രതിമയുടെ ശിലാസ്ഥാപനം നിർവഹിച്ചു.

ഗുരുവായൂര്‍: വിട വാങ്ങിയ ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്റെ അനശ്വര സ്മരണയ്ക്കായുള്ള നിര്‍മ്മിയ്ക്കുന്ന പൂര്‍ണ്ണകായ പ്രതിമയുടെ ശിലാസ്ഥാപനം ക്ഷേത്രം ഊരാളന് മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു , ചടങ്ങ് ദേവസ്വം വകുപ്പ്മന്ത്രി കെ. രാധാകൃഷ്ണന്‍ ഓണ്‍ലൈനിലൂടെ ഉൽഘാടനം ചെയ്തു . ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദസ് ഓൺ ലൈനിലൂടെ അദ്ധ്യക്ഷത വഹിച്ചു .

Astrologer

വഴിപാട് കാരിൽ ഒരാളായ സി.എസ്. അജയ്കുമാര്‍ (അജയ് & കോ: ജ്വല്ലറി മാനുഫേക്‌ചേഴ്‌സ്, തൃശ്ശൂര്‍ ) അദ്ദേഹത്തിന്റെ ഭാര്യ സിനി അജയ് കുമാർ ,ഭരണ സമിതി അംഗങ്ങളായ എ വി പ്രശാന്ത് , കെ വി ഷാജി, കെ അജിത് അഡ്വ കെ വി മോഹനകൃഷ്ണൻ , അഡ്മിനിസ്ട്രേറ്റർ , ദേവസ്വം ഉദ്യോഗസ്ഥർ ,ആനപ്രേമി സംഘം പ്രസിഡന്റ് കെ പി ഉദയൻ, ശില്പി എളവള്ളി നന്ദൻ പത്മനാഭന്റെ ആരാധകർ തുടങ്ങിയവർ സംബന്ധിച്ചു .

ചടങ്ങിന് മുന്നോടിയായി വിഘ്നേശ്വരന് നിവേദ്യം അർപ്പിച്ച് ശേഷം കീഴേടം വാസുദേവൻ നമ്പൂതിരി ഭൂമി പൂജ നിർവഹിച്ചു . നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്ദിലത്തും, പോപ്പുലര്‍ അപ്ലം ഗ്രൂപ്പ് ചെയര്‍മാന്‍ വിജയകുമാറും, അദ്ദേഹത്തിന്റെ സഹോദരൻ പ്രദീപ് കുമാര്‍, സി.എസ്. അജയ്കുമാര്‍ എന്നിവര്‍ ചേർന്നാണ് ഉദ്ദേശം പത്തുലക്ഷം രൂപ ചിലവ് പ്രതീക്ഷിയ്ക്കുന്ന പത്മനാഭന്റെ പ്രതിമ വഴിപാടായി സമര്‍പ്പിയ്ക്കുന്നത് .

അതെ സമയം പത്മനാഭന് ഗജ മോക്ഷം കിട്ടിയ സ്ഥലമായ ആന കോട്ടയിലാണ് ഈ പ്രതിമ സ്ഥാപിക്കേണ്ടതെന്നാണ് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നത് . ഗജരാജൻ കേശവൻ പ്രതിമയുടെ അടുത്ത് തന്നെ പത്മനാഭന്റെ പ്രതിമ സ്ഥാപിച്ചാൽ കേശവന്റെ പ്രസക്തി നഷ്ടപ്പെടുമെന്നാണ് ഇവരുടെ വാദം

ഫോട്ടോ ഉണ്ണി ഭാവന

Vadasheri Footer