Post Header (woking) vadesheri

തൃശൂരിൽ കോവിഡ് വീണ്ടും കൂടുന്നു, ഇന്ന് സ്ഥിരീകരിച്ചത് 3,252 പേര്‍ക്ക് ടി പി ആർ 26.23%

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയില്‍ കോവിഡ് വീണ്ടും കൂടുന്നു, വ്യാഴാഴ്ച്ച 3,252 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,992 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,741 ആണ്. തൃശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,58,561 ആണ്. 4,35,913 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.23% ആണ്.

Arya bhavan inner

ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 3,227 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 പേര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 256 പുരുഷന്‍മാരും 246 സ്ത്രീകളും പത്ത് വയസ്സിനു താഴെ 102 ആണ്‍കുട്ടികളും 101 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Sarovaram(working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph Saravan bhavan

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 185
വിവിധകോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 382
സര്‍ക്കാര്‍ ആശുപത്രികളില്‍ – 284
സ്വകാര്യ ആശുപത്രികളില്‍ – 474
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1041

First Paragraph Jitesh panikar (working)

കൂടാതെ 15,123 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,567 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 220 പേര്‍ ആശുപത്രിയിലും 1,347 പേര്‍ വീടുകളിലുമാണ്.

12,398 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3,311 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 8,578 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 509 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 30,99,846 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
650 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,27,006 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 23 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

പാഞ്ഞാള്‍, വളളത്തോള്‍ നഗര്‍, മാടവന, ചാമക്കാല, എലിഞ്ഞിപ്ര, നാലുക്കെട്ട്, പടിഞ്ഞാറെ വെമ്പല്ലൂര്‍, മതിലകം, വാണിയംപാറ, തളിക്കുളം, നാട്ടിക, കൂഴൂര്‍, മാമ്പ്ര, നടത്തറ, ഒല്ലൂക്കര, അന്തിക്കാട്, മണല്ലൂര്‍ എന്നിവിടങ്ങളില്‍ നാളെ (17ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ 30,33,465 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 21,82,784 പേര്‍ ഒരു ഡോസ് വാക്സിനും, 8,50,681 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.