Header 1 vadesheri (working)

രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോൾ പാലിക്കണം : ഹൈക്കോടതി , ദേവസ്വം ഭരണ സമിതിക്കെതിരെ കേസ് എടുത്തു

Above Post Pazhidam (working)

ഗുരുവായൂര്‍: പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയുടെ മകന്‍ ഗണേശിന്റെ നാളെ നടക്കുന്ന വിവാഹത്തിന് കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ഹൈക്കോടതി . ആചാര-മര്യാദകള്‍ ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തല്‍ തുറന്ന് കൊടുത്ത നടപടിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിവാഹം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പരാതി ജില്ലാ കളക്ടര്‍ക്ക് നേരത്തെ കിട്ടിയിരുന്നു. വിവാഹത്തിന് മുന്നോടിയായി ഗംഭീരമായ അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം ഒരുക്കിയിരിക്കുന്നത്. പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളുമാണ് ഏറെയും. രാഷ്ട്രീയ -സിനിമ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

First Paragraph Rugmini Regency (working)

ക്ഷേത്രം ഭരണസമിതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ അടുത്ത ദിവസം തന്നെ നടപ്പന്തലിലെ കട്ടൗട്ടുകളും കമാനങ്ങളും ഉള്‍പ്പെടെയുള്ള മുഴുവന്‍ അലങ്കാരങ്ങളും പൊളിച്ചു മാറ്റിയിരുന്നു. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ നടന്ന ഇത്തരത്തിലുള്ള ആചാരലംഘനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കോടതി ഇടപെടുകയായിരുന്നു. ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന്‍, ജസ്റ്റിസ് കെ.ബാബു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതിക്കെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

വിവാഹച്ചടങ്ങിന് താലി കെട്ടാന്‍ നടപ്പന്തല്‍ ഉപയോഗിക്കാമെങ്കിലും അലങ്കാരം നടത്താന്‍ ഇവിടെ അനുവാദമില്ല. വിവാഹത്തിന് ശേഷമുള്ള ചടങ്ങുകള്‍ക്ക് ക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയമാണ് ആവശ്യക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. ആചാരങ്ങളുടെ ഭാഗമായി ഭഗവാന്റെ ചടങ്ങുകള്‍ക്ക് മാത്രമാണ് ക്ഷേത്രനടപ്പന്തല്‍ അലങ്കരിക്കുക. ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കെയാണ് ക്ഷേത്രം ഭരണ സമിതി നിയമ ലംഘനത്തിന് കൂട്ട് നിന്നത്.

Second Paragraph  Amabdi Hadicrafts (working)

നിലവില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ വധൂവരന്മാര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. അതിനാല്‍ വിവാഹദിവസം ഇക്കാര്യങ്ങള്‍ ബോര്‍ഡ് ഭരണസമിതി ഉറപ്പ് വരുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഈ മാസം 14 ന് കേസ് പരിഗണിക്കും

ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തൂണുകള്‍ വരെ അലങ്കരിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടാണ് ആയിരത്തിലേറെ ആളുകളെ ക്ഷണിച്ച ഈ വിവാഹം കോവിഡ് കാലത്ത് നടത്തുന്നത് എന്നാണ് കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന് കാണിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രരക്ഷാ സമിതിയും, ഗുരുവായൂർ പ്രതികരണ വേദിയും ജില്ലാ കലക്ടര്‍ക്കും, ദേവസ്വം അഡ്‌മിനിസ്ട്രേറ്റര്‍ക്കും പരാതി നല്‍കി നൽകിയിരുന്നു. .