725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം ഗുരുവായൂരപ്പന് രവി പിള്ള സമർപ്പിച്ചു
ഗുരുവായൂർ : പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു . രാവിലെ പന്തീരടി പൂജക്ക് ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം ഭഗവാന് സോപാനപടിയിൽ സമർപ്പിച്ചത് . ഭാര്യ ജീത രവിപിള്ള ,മകൻ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു മകൻ ഗണേഷിൻറെ വിവാഹം നാളെ ഗുരുവായൂരി ൽ വെച്ച് നടക്കുന്നുണ്ട് അതിന്റെ മുന്നോടിയായാണ് കിരീട സമർപ്പണം നടത്തിയത് . വലിയ ഒരു മരതക കല്ല് പിടിപ്പിച്ച കിരീടം മലബാർ ഗോൾഡ് ആണ് നിർമിച്ചത്.
ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ,ദേവസ്വം ചെയർ മാൻ അഡ്വ .കെ ബി മോഹൻദാസ് , ഭരണ സമിതി അംഗങ്ങൾ ആയ കെ വി ഷാജി ,കെ അജിത് , അഡ്മിനി സ്ട്രെറ്റർ ബ്രിജകുമാരി , മുൻ ദേവസ്വം ഹെൽത് സൂപ്പർവൈസർ അരവിന്ദൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു . കഴിഞ്ഞ വിഷുവിന് നാലമ്പലത്തിൽ കയറി ദർശനം നടത്തി എന്ന് ആരോപിച്ചു രണ്ട് ഭരണ സമിതി അംഗങ്ങൾക്കെതിരെ അഡ്മിനി സ്ട്രേറ്റർ പോലീസിൽ പരാതി നൽകിയിരുന്നു . അന്നത്തെ ആരോപണ വിധേയരും പരാതിക്കാരിയും ഒരുമിച്ചാണ് നാലമ്പലത്തിനകത്ത് രവി പിള്ളയോടൊപ്പം ഇന്ന് ദർശനം നടത്തിയത് . ഗുരുവായൂരിന്റെ ചരിത്രത്തിൽ കാണാത്ത അലങ്കാരങ്ങൾ ആണ് വിവാഹത്തിനായി ഒരുക്കിയിട്ടുള്ളത്