എ പി മുഹമ്മദുണ്ണിയെ ഗുരുവായൂരിലെ കോൺഗ്രസ്സ് അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: മുൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടും, ടൗൺഷിപ്പ് കമ്മിറ്റി മെമ്പറും, അറിയപ്പെടുന്ന സഹകാരിയുമായിരുന്ന ഏ.പി.മുഹമ്മദുണ്ണിയെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരിച്ചു – കോൺഗ്രസ്സ് ഭവനിൽ മണ്ഡലം പ്രസിഡണ്ട്.ഒ.കെ.ആർ.മണികണ്ഠൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ടി.എൻ.പ്രതാപൻ എം.പി.ഉൽഘാടനം ചെയ്തു.ഏ.പി.മുഹമ്മദുണ്ണിയുടെ ഫോട്ടോ അനാഛാദനവും എം.പി.നിർവഹിച്ചു.

Poonthanam
Rugmani 700-200

Vasudev Inn

കെ.പി.സി.സി സെക്രട്ടറി സി.സി.ശ്രീകുമാർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി – ഡി.സി.സി.സെക്രട്ടറി ടി.എസ്.അജിത്ത്, ബ്ലോക്ക് ഭാരവാഹികളായ ബാലൻ വാറണാട്ട്, പി ഐ. ലാസർ, ശശി വാറനാട്ട്, സി.എസ്.സൂരജ്, നഗരസഭ പ്രതിപക്ഷ ഉപനേതാവ് കെ.പി.എ.റഷീദ് ടി.എൻ.മുരളി, സ്റ്റീഫൻ ജോസ്, ടി.വി.കൃഷ്ണ ദാസ് ,രാമൻ പല്ലത്ത്, പി.കെ.ജോർജ്, വി.എ.സുബൈർ, മുരളി വിലാസ്, ബാബു ഗുരുവായൂർ, ഒ.പി ജോൺസൺ, മേഴ്സി ജോയ്, വി.എസ് നവനീത്, എന്നിവർ സംസാരിച്ചു.