Madhavam header
Above Pot

ഫ്യൂച്ചർ കൗൺസിൽ പ്രഥമ മാധ്യമ പുരസ്കാരം കെ.സി ശിവദാസിന്

ചാവക്കാട്: ഫ്യൂച്ചർ കൗൺസിൽ പ്രഥമ മാധ്യമ പുരസ്കാരം കെ.സി ശിവദാസിന് .10001 രൂപയും പ്രശസ്തി പത്രവും ശിൽപും അടങ്ങുന്നതാണ് പുരസ്കാരം . 17 വർഷമായി മലയാള മനോരമ ചാവക്കാട് ലേഖകനാണ് മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം ലഭിച്ചത് . 09.09.21 വ്യാഴാഴ്ച വൈകിട്ട് 4.30ന് ചാവക്കാട് കോടതിക്ക് മുന്നിലുള്ള ടി കെ എം കോംപ്ലക്സ് ഗ്രൗണ്ടിൽ പുരസ്കാര സമർപ്പണം നടത്തുമെന്ന് സംഘാടക സമിതി ചെയർ മാൻ അഡ്വ ടി എസ് അജിത് അറിയിച്ചു .

ടി.എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. എൻ.കെ. അക്ബർ എം എൽ എ അധ്യക്ഷത വഹിക്കും . കെ വി . അബ്ദുൽ ഖാദർ മുൻ എം എൽ എ , ജില്ലാ പഞ്ചായത്ത് മുൻ അംഗം സി.എച്ച് റഷീദ് , ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം അഡ്വ കെ.വി മോഹന കൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും

Vadasheri Footer