Header 1 vadesheri (working)

വാഹനപരിശോധനക്കിടെ എം.ഡി.എം.എ.മയക്കുമരുന്നുമായി രണ്ടു പേർ പിടിയില്‍

Above Post Pazhidam (working)

ചാവക്കാട്: പോലീസിന്റെ വാഹനപരിശോധനക്കിടെ എം.ഡി.എം.എ.മയക്കുമരുന്നുമായി രണ്ടു പേർ പിടിയില്‍. മലപ്പുറം ആതവനാട് വലിയപറമ്പില്‍ അജാസ്(38), ഇരിങ്ങാലക്കുട കോണത്തുകുന്ന് വെഞ്ഞാറപളളി ഷാഹുല്‍(31) എന്നിവരാണ് പിടിയിലായത്. വാഹനപരിശോധനക്കിടെ പോലീസ് ലൈസന്‍സ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലൈസന്‍സ് പുറത്തെടുക്കുന്നതിനിടെ ഇവരുടെ പക്കലുണ്ടായ എം.ഡി.എം.എ. സൂക്ഷിച്ച കവറും പുറത്തുവരികയും പ്രതികള്‍ പരിഭ്രാന്തിയിലാവുകയുമായിരുന്നു.

First Paragraph Rugmini Regency (working)

സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് കവറില്‍ എം.ഡി.എം.എ. ആണെന്ന് കണ്ടെത്തിയത്. ഗുരുവായൂര്‍ എ.സി.പി. കെ.ജി.സുരേഷ്, ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ്. സെല്‍വരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു

Second Paragraph  Amabdi Hadicrafts (working)