Post Header (woking) vadesheri

മൽസ്യം കൊണ്ട് പോകുന്ന ലോറിയിടിച്ച് കുന്നംകുളത്ത് ഗൃഹനാഥൻ കൊല്ലപ്പെട്ടു 

Above Post Pazhidam (working)

കുന്നംകുളം : മത്സ്യം കൊണ്ടു പോയിരുന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പാറേമ്പാടം തലക്കോട്ടുകര വീട്ടില്‍ പാവുണ്ണിയുടെ മകന്‍ ജെയിംസ് (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 തോടെയായിരുന്നു സംഭവം. ചായ കുടിക്കാൻ വേണ്ടി റോഡിലേ ക്കിറങ്ങിയതായിരുന്നു.

Ambiswami restaurant

കുന്നംകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് മീന്‍ കൊണ്ടു പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ നിന്നയാളെ ഇടിച്ച് വീഴ്ത്തിയ ശേഷം ലോറി വൈദ്യുതി കാലും ഇടിച്ച് തകര്‍ത്തു. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലെത്തെത്തിയിരുന്നു . ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പോലീസിന്റെ നിഗമനം

Second Paragraph  Rugmini (working)