Header 1 vadesheri (working)

പൂതേരി ബംഗ്ലാവ് പൊളിച്ചു ഗുരുവായൂരിൽ ഊട്ടുപുര നിർമാണം , സുപ്രീം കോടതി വിധിക്ക് എതിരെന്ന്.

Above Post Pazhidam (working)

ഗുരുവായൂർ : കിഴക്കേ നടയിലെ പൂതേരി ബംഗ്ലാവ് പൊളിച്ചു 32 കോടി ചിലവഴിച്ചു ഊട്ടു പുര നിര്മിക്കുന്നതിനെതിരെ ഭക്ത ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം , സുപ്രീ കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ് ക്ഷേത്ര ത്തിന് നൂറു മീറ്ററിനുള്ളിൽ സ്ഥിരം കെട്ടിടം പണിയുന്നതെന്നാണ് പ്രതിഷേധക്കാർ ചൂണ്ടി കാണിക്കുന്നത് . ക്ഷേത്ര സുരക്ഷക്ക് വേണ്ടിയാണ് ക്ഷേത്ര ത്തിന് ചുറ്റും നൂറു മീറ്റർ സ്ഥലം അക്വയർ ചെയ്ത് ഒഴിച്ചിടണമെന്നാണ് സുപ്രീം കോടതിയും പറയുന്നത് . ഇതിന്റെ അടിസ്ഥാനത്തിൽ ആണ് തെക്കേ നടയിലുള്ള താമസക്കാരെ എല്ലാം ഒഴിപ്പിച്ചു സ്ഥലം കാലിയാക്കി ഇട്ടിട്ടുള്ളത് .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഇതേ പോലെ പടിഞ്ഞാറേ നടയിലും സ്ഥലം ഏറ്റെടുത്ത് പടിഞ്ഞാറേ നട വികസനം നടത്തുന്നതിന് ദേവസ്വത്തിന് ഉത്തര വാദിത്വം ഉണ്ട് . അത് ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ് അതിനൊന്നും മിനക്കെടാതെ യാണ് ഭഗവാന്റെ സ്ഥിര നിക്ഷേപത്തിൽ നിന്നും 32 കോടി എടുത്ത് നിർമാണ അഴിമതി നടത്താനായി മാത്രം കെട്ടിടം പണിയുമായി മുന്നോട്ടു പോകുന്നതെന്നാണ് ആക്ഷേപം .നിലവിൽ പടിഞ്ഞാറേ നടയിൽ അന്നലക്ഷ്മി ഹാൾ ഉണ്ട് അത് കൂടാതെ തെക്കേ നടയിൽ ഭക്ഷണ ശാലയ്ക്ക് വേണ്ടി എന്ന പേരിൽ മറ്റൊരു ഹാളും പണിതിട്ടുണ്ട് .

ഗുരുവായൂർ ക്ഷേത്ര ആവശ്യത്തിന് വേണ്ടി എന്തൊക്കെയാണ് ഞങ്ങൾ ചെയ്ത് തരേണ്ടത് എന്ന്
ചോദിച്ചു വരുന്ന മുകേഷ് അംബാനിമാരെ പോലെ ഉള്ള വ്യവസായികൾ തയ്യാറുള്ളപ്പോഴാണ് ഭഗവാന്റെ ആസ്തി ചിലവഴിച്ചു വികസനം നടത്താൻ ദേവസ്വം ധൃതി കാണിക്കുന്നത് . വ്യവസായികൾ എന്തെങ്കിലും നിർമാണം നടത്തുന്നുണ്ടെങ്കിലും അവർ ആരുടെ കയ്യിലും പണം കൊടുക്കാതെ നേരിട്ട് നിർമിച്ചു കൊടുക്കും . ഇതിൽ ഭഗവാന് അല്ലാതെ മറ്റാർക്കും ഒരു ഗുണം ഇല്ലാത്തതു കൊണ്ട് ആർക്കും വലിയ താല്പര്യ മില്ലത്രേ

നിരവധി വർഷം കേസ് നടത്തിയാണ് ബംഗ്ലാവ് ദേവസ്വം അക്വയർ ചെയ്തിട്ടുള്ളത് . പറമ്പിൽ ഉണ്ടായിരുന്ന മരങ്ങൾക്ക് പുറമെ അവിടെ താമസക്കാരൻ ആയിരുന്ന മുൻ അഡ്മിനിസ്ട്രേറ്റർ വി രതീശൻ മികച്ച ഒരു നക്ഷത്ര വനമാണ് തയ്യാറാക്കിയെടുത്തിട്ടുള്ളത്. കെട്ടിടം പണിക്കു വേണ്ടി എല്ലാ ഔഷധ മരങ്ങളുടെയും കടക്കൽ കോടാലി വീഴുമെന്ന് പ്രകൃതി സ്നേഹികളും ഭയപ്പെടുന്നു നിരവധി വർഷങ്ങൾ എടുത്താണ് ഈ സ്ഥലം ഒരു വന പ്രദേശം പോലെ ആക്കി മാറ്റിയത് . സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മിയോവാക്കി വന നിർമാണത്തിന്റെ പിന്നാലെ പോകുന്ന സമയത്താണ് ദേവസ്വം ക്ഷേത്ര നടയിലുള്ള പച്ചപ്പ് കളഞ്ഞ കോൺക്രീറ്റ് വനം ഉണ്ടാക്കാൻ ദേവസ്വം പോകുന്നത്