വിവാഹ തിരക്കേറി, ഗുരുവായൂരിൽ നടന്നത് 89 വിവാഹങ്ങൾ.
ഗുരുവായൂർ : ഗുരുവായൂരിൽ വിവാഹ തിരക്കേറി . ക്ഷേത്ര നടയിൽ ഇന്ന് നടന്നത് 89 വിവാഹങ്ങൾ . ഗുരുവായൂരിലെ രണ്ടു പ്രധാന വിവാഹ മണ്ഡപ ഉടമകളുടെ മക്കളുടെ വിവാഹവും ഇന്ന് നടന്നു . രുക്മണി റീജൻസി ഉടമ ജി കെ ഹരി ഹര കൃഷ്ണന്റെ മകൾ ഡോ : പൂര്ണിമയുടെ വിവാഹം രുക്മണി റീജൻസിൽ വെച്ചും ,. രാജ്യ വൽസം ഉടമ നാഗാലാൻഡ് പൊലീസിലെ മുൻ ഉദ്യോഗസ്ഥൻ രാജേന്ദ്രൻ പിള്ളയുടെ മകൾ പൂജയുടെ വിവാഹം രാജ്യ വത്സത്തിലും നടന്നു .ഗുരുവായൂരിലെ ഒട്ടു മിക്ക വിവാഹ മണ്ഡപങ്ങളിലും വിവാഹ സദ്യ ഉണ്ടായിരുന്നു .
നൂറോളം വിവാഹങ്ങൾ ആണ് ശീട്ടാക്കിയതെങ്കിലും 89 വിവാഹ പാർട്ടിക്കാർ മാത്രമാണ് മണ്ഡപത്തിൽ എത്തിയത് , പുലർച്ചെ മുതൽ തന്നെ വിവാഹസംഘങ്ങൾ ക്ഷേ ത്രനടയിലെത്തിയിരുന്നു . മൂന്ന് വിവാഹ മണ്ഡപങ്ങളിൽ ഒന്നിന് പിറകെ മറ്റൊന്നായാണ് വിവാഹങ്ങൾ നടന്നത് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫോ ട്ടോഗ്രാഫർമാർ ഉൾപ്പെടെ ഓരോ സംഘത്തിലേയും 12 പേരെയാണ് മണ്ഡപത്തിലേക്ക് വിട്ടത് . പോലീസ് , ദേവസ്വം സെക്യൂരിറ്റി എ ന്നിവർ ക്ഷേത്രനടയിലും നടപന്തലിലും വിവാഹ സംഘങ്ങൾ കൂ ട്ടം കൂടാതിരിക്കാൻ നിയന്ത്രിക്കാൻ ഉണ്ടായിരുന്നു .
ക്ഷേത്രനട പന്തലിലെ വിവിധ ഇടങ്ങളിൽ നിന്ന് ഫോട്ടോയെടു ത്താണ് വധൂവരന്മാർ നടപന്തലിന് പുറത്തേക്ക് കടക്കുന്നത് . വധു വരന്മാർക്ക് ഫോട്ടോയെടുക്കുന്നതിനായി കൂടുതൽ സമയം നടപ്പ ന്തലിൽ ചെലവഴിക്കുന്നതിനും അനുവദിക്കുന്നില്ല . ഇന്നർ റിംഗ് റോ ഡിൽ വൺവേ സംവിധാനമാണ് . ഇവിടെ പാർക്കിംഗും അനുവദി ച്ചില്ല . മുഹൂർത്തങ്ങൾ കൂടുതൽ ഉള്ള സെപ്തംബർ എട്ടിന് 78 ഉം , ഒമ്പതിന് 89 വിവാഹങ്ങളും ശീട്ടാക്കിയിട്ടുണ്ട് .