തൃശൂർ : മസ്തിഷ്കാഘാതരോഗികളുടെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായ് അമല
മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച പ്രത്യേക സ്ട്രോക് യുണിറ്റിന്‍റെ ഉദ്ഘാടനം
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ചീഫ് ഇന്‍റര്‍വെന്‍ഷനല്‍ റേഡിയോള
ജിസ്റ്റ് ഡോ.മനീഷ്കുമാര്‍ യാദവ് നിര്‍വ്വഹിച്ചു. ന്യൂറോളജി, ന്യൂറോസര്‍ജ
റി, റേഡിയോളജി, കാര്‍ഡിയോളജി, ജനറന്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍
വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് സ്ട്രോക് ടിം.
ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ജെയ്സണ്‍ മുണ്ടന്മാണി, ഡോ.ബെറ്റ്സി തോമസ്,
ഡോ.രാജേഷ് ആന്‍റോ, ഡോ.ജിജോയ് ജോണ്‍, ഡോ.റോബര്‍ട്ട് അമ്പൂക്കന്‍,
ഡോ.തോമസ് ജോണ്‍, ഡോ.മേരി ആന്‍
എന്നിവര്‍ പ്രസംഗിച്ചു.