Header 1 vadesheri (working)

സമ്പർക്കപ്പട്ടികയിലെ 25 പേര്‍ ക്വാറന്‍റീനില്‍ കഴിയണം, രോഗം ​ നിയന്ത്രിക്കാന്‍​​ അഞ്ച്​ നിര്‍ദേശങ്ങള്‍

Above Post Pazhidam (working)

തിരുവനന്തപുരം: സംസ്​ഥാനത്തെ കോവിഡ് നിയന്ത്രിക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. സംസ്​ഥാന ചീഫ്​ സെക്രട്ടറിക്കാണ്​ കത്തയച്ചത്​. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലടക്കം രോഗം പടരുമെന്ന് കത്തില്‍ പറയുന്നു.

First Paragraph Rugmini Regency (working)

ഒര​ു പോസിറ്റീവ്​ കേസില്‍ സമ്പർക്ക പ്പട്ടികയിലെ 20-25 പേരെക്വാറന്‍റീനില്‍പ്രവേശിപ്പിക്കണം, വ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകളില്‍ പ്ര​ത്യേക ശ്രദ്ധ വേണം, കണ്ടെയ്​ന്‍മെന്‍റ്​ മേഖലയില്‍ ടാര്‍ജറ്റ്​ ടെസ്റ്റിങ്​ വേണം, കണ്ടെയ്​ന്‍മെന്‍റ്​ സോണുകള്‍ തിരിക്കേണ്ടത്​ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം, രണ്ടാം ഡോസ്​ വാക്​സിനേഷന്‍ സമയബന്ധിതമായി നടപ്പാക്കണം, വാക്​സിനേഷന്‍ എടുത്തവരില്‍ കോവിഡ്​ വന്നത്​ സംബന്ധിച്ച്‌​ പഠനം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ്​ നല്‍കിയിട്ടുള്ളത്​.

2021 ജൂലൈ 19 മുതല്‍ കേരളത്തില്‍ രോഗം വര്‍‌ധിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈയില്‍ ശരാശരി 13,500 കേസായിരുന്നെങ്കില്‍ ആഗസ്റ്റില്‍ 19,500 കേസ് ആയി. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്.

Second Paragraph  Amabdi Hadicrafts (working)

കേരളത്തിലെ 14 ജില്ലകളിലും രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) കൂടുതലാണ്. തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ 10 ലക്ഷം പേരില്‍ നാലായിരത്തിലധികം പേര്‍ പോസിറ്റീവാണെന്നും കത്തില്‍ പറയുന്നു.