Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് നാലായിരത്തിനടുത്ത് , ടി പി ആർ 23.68%

Above Post Pazhidam (working)

     തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച  3,953 പേര്‍ക്ക് കൂടി             കോവിഡ്-19 സ്ഥിരീകരിച്ചു; 2,490 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി  ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  12,198  ആണ്. തൃശ്ശൂര്‍ സ്വദേശികളായ 70 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,95,489 ആണ്. 3,81,380 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.68% ആണ്.

ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 3,935 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 06 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 263 പുരുഷന്‍മാരും 262 സ്ത്രീകളും 10 വയസ്സിനു താഴെ 150 ആണ്‍കുട്ടികളും 133 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 222
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 514
സര്‍ക്കാര്‍ ആശുപത്രികളില്‍ – 335
സ്വകാര്യ ആശുപത്രികളില്‍ – 536
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 629

കൂടാതെ 6,009 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3,162 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 322 പേര്‍ ആശുപത്രിയിലും 2,840 പേര്‍ വീടുകളിലുമാണ്.

     16,690 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,764 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 7,698 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 228 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 28,21,390 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

അന്തിക്കാട്, കടങ്ങോട്, തോന്നൂര്‍ക്കര, മുളളൂര്‍ക്കര, കൊണ്ടാഴി, എളനാട്, ചേര്‍പ്പ്, താന്ന്യം, പുന്നയൂര്‍, വടക്കേക്കാട് എന്നിവിടങ്ങളില്‍ നാളെ (28ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

  വിഭാഗം                            ഫസ്റ്റ് ഡോസ്           സെക്കന്‍റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ 49,750 41,858
മുന്നണി പോരാളികള്‍ 39,757 27,375
18-44 വയസ്സിന് ഇടയിലുളളവര്‍ 5,83,702 55,220
45 വയസ്സിന് മുകളിലുളളവര്‍ 10,94,368 5,31,916
ആകെ 17,67,577 6,56,369