ഓൺലൈനിൽ ബുക്ക് ചെയ്തവർ ദർശനത്തിന് എത്തുന്നില്ല. ഗുരുവായൂരിൽ 5,000 പേർക്ക് ദർശനാനുമതി
ഗുരുവായൂര്‍: ഓൺലൈനിൽ ബുക്ക് ചെയ്തവർ ദർശനത്തിന് എത്തുന്നില്ല, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച മുതല്‍ വെര്‍ച്വല്‍ ക്യൂവിലൂടെ ക്ഷേത്രദര്‍ശനം 5000-പേര്‍ക്കായി ഉയര്‍ത്തി. 2000-പേര്‍ക്കായിരുന്നു ഇതുവരെ വെര്‍ച്വല്‍ ക്യൂവഴി ക്ഷേത്രത്തിലേയ്ക്ക് ദര്‍ശന സൗകര്യമൊരുക്കിയിരുന്നത്. 2000-പേര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കിയിരുന്നെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആയിരത്തില്‍ താഴെ പേര്‍ മാത്രമേ ദര്‍ശനത്തിനെത്തിയിരുന്നുള്ളൂ. ഓണ്‍ലൈന്‍വഴി ദര്‍ശനത്തിന് ദിവസവും 2000-പേര്‍ബുക്കുചെയ്യുന്നുണ്ട്.
ബുക്കിങ്ങ് സൗജന്യമായതിനാല്‍ ബുക്കുചെയ്തവര്‍ വരാതിരിയ്ക്കുന്ന സാഹചര്യത്തില്‍, ബുക്കുചെയ്യാനാകാതെ ദര്‍ശനത്തിനെത്താന്‍ കഴിയാത്ത ഭക്തരുടെ ആവശ്യം പരിഗണിച്ചാണ് ഇന്നുമുതല്‍ 5000-പേര്‍ക്ക് വെര്‍ച്വല്‍ ക്യൂവിലൂടെ ദേവസ്വം ദര്‍ശന സൗകര്യമൊരുക്കിയിട്ടുള്ളത്. തദ്ദേശവാസികള്‍ക്കും, ദേവസ്വം ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും പുറമേയാണ് വെര്‍ച്ച്വല്‍ ക്യൂവഴി 5000-പേര്‍ക്ക് ദേവസ്വം ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഒരേസമയം 15-പേരെ വീതമാണ് ക്ഷേത്രത്തിലേക്ക് കടത്തുക. തിരക്കില്ലാത്ത സമയങ്ങളില്‍ ആധാര്‍കാര്‍ഡ് കാണിച്ചും ഭക്തരെ ക്ഷേത്രത്തിനകത്തേയ്ക്ക് കടത്തിവിടുന്നുണ്ട്.