Post Header (woking) vadesheri

ഗുരുവായൂരിൽ എസ്എൻഡിപി യോഗം ഗുരുദേവ ജയന്തി ആഘോഷിച്ചു

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ 167-മത് ഗുരുദേവ ജയന്തി ആഘോഷിച്ചു.യൂണിയൻ ഓഫീസ് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ ഗുരു മണ്ഡപത്തിൽ ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി,അഷ്ടോത്തര നാമാവലി എന്നിവ നടന്നു.യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ പതാക ഉയർത്തി.യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

Second Paragraph  Rugmini (working)

യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം) ചതയദിന സന്ദേശം നൽകി.തുടർന്ന് നടന്ന ഭജൻ സന്ധ്യക്ക്‌ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ നേതൃത്വം നൽകി.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷണ്മുഖൻ,യൂണിയൻ കൗൺസിലർമാരായ കെ.കെ.രാജൻ,കെ.ജി.ശരവണൻ,യൂണിയൻ വനിതാസംഘം ഭാരവാഹികളായ പ്രസിഡന്റ് രമണി ഷണ്മുഖൻ,ശൈലജ കേശവൻ,പ്രിയദത്ത രാജൻ,അരുൺ പണിക്കശ്ശേരി എന്നിവർ സംസാരിച്ചു.

Third paragraph

പുത്തമ്പല്ലി ശാഖ ഗുരു മന്ദിരത്തിൽ നടന്ന ഗുരുദേവ

ജയന്തി ദിനാഘോഷം ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി എ സജീവൻ ഉദ്ഘാടനം നിർവഹിച്ചു.

31-ാം വാർഡ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട സിന്ധു ഉണ്ണിയെ ചടങ്ങിൽ അനുമോദിച്ചു.

ശാഖ പ്രസിഡന്റ് പയ്യപ്പാട്ട് രഞ്ജിത്ത് പതാക ഉയർത്തി.

ശാഖാ സെക്രട്ടറി കെ. എം മുകേഷ് ഭദ്രദീപം തെളിയിച്ചു. ശാഖ പരിധിയിലെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ

ചടങ്ങിൽ അനുമോദിച്ചു. കൗൺസിലർ സിന്ധു ഉണ്ണി ഉപഹാരം
സമ്മാനിച്ചു. ശാഖാ വൈസ് പ്രസിഡണ്ട് എൻ എം ഉണ്ണികൃഷ്ണൻ , പി.ബി രാജേഷ്, കെ. ആർ ദിവാകരൻ, കെ എ വിജയൻ , മനീഷ് കുളങ്ങര എന്നിവർ സംസാരിച്ചു