Madhavam header
Above Pot

കുന്നംകുളം മരത്തംകോട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളം : മരത്തംകോട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി . മരത്തംകോട് ഹൈസ്‌ക്കൂളിന് സമീപം താമസിക്കുന്നതെക്കേക്കര റോയി (37),ഭാര്യ ജോമോള്‍(34) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .
. റോയിയുടെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും,ജോമോളുടേത് കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. ബന്ധുക്കള്‍ വിളിച്ചിട്ടും ഇവരുടെ ഫോണുകള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.വാതിലുകള്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഈ വീട്ടില്‍ തന്നെ റോയിയുടെ സഹോദരനും താമസിക്കുന്നുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . കുന്നംകുളം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു

Astrologer

Vadasheri Footer