Above Pot

ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് തുറന്ന് കൊടുത്തു.

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് തുറന്ന് കൊടുത്തു. ഇതോടെ തിരക്കുള്ള ദിവസങ്ങളില്‍ ക്ഷേത്ര നഗരിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാകും. കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയുടെ ഭാഗമായാണ് തെക്കേനടയില്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനം ഫെബ്രുവരി 26ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചിരുന്നു.

First Paragraph  728-90
Second Paragraph (saravana bhavan

കൊവിഡ് കാലത്ത് ഭക്തരുടെ തിരക്കില്ലാതിരുന്നതിനാലാണ് പാര്‍ക്കിംഗ് തുറന്നു കൊടുക്കാതിരുന്നത്. ചിങ്ങമാസം പിറന്നതോടെ വിവാഹത്തിരക്ക് വർധിച്ച തിനാല്‍ പാര്‍ക്കിംഗ് തുറന്ന് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ ഒമ്ബതിന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ഭരണസമിതിയംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തില്‍ മൂന്നു കല്യാണ വാഹനങ്ങളാണ് ആദ്യം പാര്‍ക്ക് ചെയ്യാനെത്തിയത്. പിന്നീട് വാഹനങ്ങള്‍ ഇടവിടാതെ എത്തിതുടങ്ങി. കാറുകള്‍ക്ക് 30 രൂപയാണ് പാര്‍ക്കിംഗ് ഫീസ്. ട്രാവലറുകള്‍ക്കും മിനി ബസ്സുകള്‍ക്കും 50 രൂപയാണ് ഫീസ് . ഇരുചക്ര വാഹനങ്ങള്‍ക്ക് പത്തു രൂപയും. താഴെ നിന്ന് ടോക്കണ്‍ വാങ്ങിയശേഷം കാറുകള്‍ക്ക് മുകള്‍ നിലയില്‍ പാര്‍ക്ക് ചെയ്യാം.

അതെ സമയം പാർക്കിങ് സമുച്ചയത്തിലെ ടോയ്‌ലെറ്റുകളൊന്നും പ്രവർത്തന ക്ഷമായിട്ടില്ല .അത് പോലെ ട്രാവലറുകള്‍ക്കും മിനി ബസ്സുകള്‍ക്കും ഗ്രൗണ്ട് ഫ്ലോറിലാണ് പാർക്കിങ് ഒരുക്കിയിട്ടുള്ളത് എന്നാൽ ഇവിടെ നിർമാണ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റിയുടെ കെട്ടിട നിർമാണ വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലമാക്കി മാറ്റിയിരിക്കുകയാണ് അത് കൊണ്ട് ടെമ്പോ ട്രാവലറുകൾ പാർക്കിങ്ങിനായി മറ്റു സ്ഥലങ്ങൾ നോക്കേണ്ടതുണ്ട് .കെട്ടിടം പണിയുന്നതിനുള്ള പണി തിരക്ക് മറ്റു അനുബന്ധ ജോലികളിൽ ഊരാളുങ്കൽ സൊസൈറ്റി കാണിച്ചില്ല എന്ന ആക്ഷേപം ഉണ്ട് . വാഹനങ്ങൾ ഉള്ളിലേക്ക് പ്രവേശിക്കുന്ന വഴി പോലും ശരിയാക്കിയിട്ടില്ല