Post Header (woking) vadesheri

തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ ആദരം എം എൽ എ ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂര്‍: തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ് സംഘടിപ്പിച്ച ആദര സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നഗരസഭ ചെയർമാൻ ചേംബർ അധ്യക്ഷനായ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സി.വി. അജയ് കുമാർ, കണ്ണൂർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ പ്രിൻസി എ. തറയിൽ എന്നിവർക്ക് എം.എൽ.എ ഉപഹാരം കൈമാറി. ആർ.ആർ.ടി അംഗങ്ങൾ, ആശാ പ്രവർത്തകർ എന്നിവരെയും അനുമോദിച്ചു.

Ambiswami restaurant

Second Paragraph  Rugmini (working)

കൗൺസിലർമാരായ , കെ.പി.എ.റഷീദ്, സുബിത സുധീർ, ദേവിക ദീലീപ്, വി.കെ.സുജിത്ത്, മുൻ കൗൺസിലർ കെ.ടി.സഹദേവൻ, ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി, ചന്ദ്രൻ ചങ്കത്ത് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ പുരസ്ക്കാര വിതരണം ഉണ്ണി കെ. വാരിയർ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ. സായിനാഥൻ അധ്യക്ഷത വഹിച്ചു. നടൻ ശിവജി ഗുരുവായൂർ പുരസ്ക്കാരങ്ങൾ കൈമാറി. ക്ലബ് പ്രസിഡണ്ട് ചന്ദ്രൻ ചങ്കത്ത്, ജനു ഗുരുവായൂർ, പ്രസ് ഫോറം പ്രസിഡൻറ് ടി.ബി. ജയപ്രകാശ്, സി.ഡി. ജോൺസൺ, പി.ഐ. ലാസർ, ബാലൻ വാറനാട്ട്, ജിഷോ പുത്തൂർ, ജോതിദാസ് കൂടത്തിങ്കൽ എന്നിവർ സംസാരിച്ചു.