Header 1 vadesheri (working)

രാജീവ്‌ ഗാന്ധി പ്രവാസി കർമ പുരസ്കാരം മുൻ എം എൽ എ എംപി. വിൻസെന്റിന്

Above Post Pazhidam (working)

ദുബൈ : രാജീവ്‌ ഗാന്ധി പ്രവാസി കർമ പുരസ്കാരം തൃശൂർ ഡിസിസി പ്രസിഡന്റ് എംപി. വിൻസെന്റിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക,
വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുക,
കോവിഡ്മൂലം വിദേശത്ത് വെച്ച് മരണമടഞ്ഞവരെ സർക്കാരിന്റെ ധനസഹായ ലിസ്റ്റിൽ ഉൾപ്പെടുത്തുക  എന്നി ആവശ്യങ്ങൾ ഉന്നയിച് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ  എംപി  വിൻസെന്റ് ന്റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടത്തിയ പ്രവാസി രക്ഷയാത്ര  കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും ശ്രദ്ധയിൽ  പ്രവാസി വിഷയങ്ങൾ എത്തിക്കാൻ കഴിഞ്ഞ ഒരു വലിയ സമരമാർഗം ആയിരുന്നു വെന്ന് ഭാരവാഹികൾ പറഞ്ഞു.

First Paragraph Rugmini Regency (working)

ഡിസംബർ മാസത്തിൽ അദ്ദേഹത്തിന്റെ ഗൾഫ് സന്ദർശന വേളയിൽ പുരസ്കാരവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും, പ്രശസ്തി പത്രവും കൈമാറുമെന്ന് ചെയർമാൻ എൻ പി രാമചന്ദ്രൻ (ദുബായ്), വർക്കിങ് ചെയർമാൻ സുരേഷ് ശങ്കർ (സൗദി അറേബ്യ ), ജനറൽ കൺവീനർ കെ എം അബ്ദുൽ മനാഫ് (ഷാർജ ) എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.