Post Header (woking) vadesheri

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ തൃശ്ശൂരിൽ, ഇന്ന് 3,124 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു ടി പി ആർ 19.93%

Above Post Pazhidam (working)

Ambiswami restaurant
   തൃശ്ശൂര്‍ : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ  തൃശ്ശൂരിൽ, ജില്ലയില്‍ ബുധനാഴ്ച്ച (3,124 പേര്‍ക്ക് കൂടി             കോവിഡ്-19 സ്ഥിരീകരിച്ചു; 2,602 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി  ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  11,448  ആണ്. തൃശ്ശൂര്‍ സ്വദേശികളായ 75 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,55,020 ആണ്. 3,41,726 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.93% ആണ്.

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 3,093 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 10 പേര്‍ക്കും, ഉറവിടം അറിയാത്ത 07പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 203 പുരുഷന്‍മാരും 191 സ്ത്രീകളും 10 വയസ്സിനു താഴെ 135 ആണ്‍കുട്ടികളും 114 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Rugmini (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 229
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 656
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 352
  4. സ്വകാര്യ ആശുപത്രികളില്‍ – 478
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 840
Third paragraph

കൂടാതെ 5,769 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,242 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 281 പേര്‍ ആശുപത്രിയിലും 1,961 പേര്‍ വീടുകളിലുമാണ്.

     15,678 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,282  പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 7,177 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 219  പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 26,20,587 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

1,425 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,88,922 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 50 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
പാവറട്ടി, കൈപ്പമംഗലം, വരന്തരപ്പിളളി, കൊടക്കര, അന്തിക്കാട്, ആലപ്പാട്, പാണഞ്ചേരി, തെക്കുംകര, എലിഞ്ഞിപ്ര, നാലുകെട്ട് എന്നിവിടങ്ങളില്‍ നാളെ (12) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

  വിഭാഗം                         ഫസ്റ്റ് ഡോസ്         സെക്കന്റ് ഡോസ്
  1. ആരോഗ്യപ്രവര്‍ത്തകര്‍ 49,453 41,730
  2. മുന്നണി പോരാളികള്‍ 39,542 27,311
  3. 18-44 വയസ്സിന് ഇടയിലുളളവര്‍ 3,74,096 41,332
  4. 45 വയസ്സിന് മുകളിലുളളവര്‍ 9,20,482 4,81,964
    ആകെ 13,83,573 5,92,337