Madhavam header
Above Pot

അട്ടപ്പാടി ആദിവാസി ഊരിൽ പോലീസ് അതിക്രമം , മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: അട്ടപ്പാടി വട്ടലക്കിയിൽ ആദിവാസി മൂപ്പനെയും മകനെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് എസ് പി പരാതിയെ കുറിച്ച് സത്യസന്ധവും സുതാര്യവുമായി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.

റിപ്പോർട്ട് ലഭിച്ച ശേഷം പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് അട്ടപ്പാടിയില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തത്. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് നടപടി.

Astrologer

മുരുക​െൻറ 17 വയസ്സുള്ള മകനെ പൊലീസ് ചെകിടത്ത് അടിച്ചതി​െൻറ വിഡിയോ പുറംലോകത്ത് എത്തിയതോടെയാണ്​ പൊലീസ് നടപടി വിവാദത്തിലായത്​. മകനെ പൊലീസ് മർദിച്ചതിനെ തുടർന്ന് സംസ്ഥാന ബാലാവകാശ കമീഷൻ കേസെടുത്തു ​പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി​, പട്ടികവർഗ അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്ന്​ അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു . സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരണം

Vadasheri Footer