Above Pot

ഗുരുവായൂർ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലുള്ള നടപ്പന്തൽ സമർപ്പണം നടന്നു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലുള്ള നടപ്പന്തൽ പുനർ നിർമിച്ചതിന്റെ സമർപ്പണം നടന്നു . രാവിലെ ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് സമർപ്പണ ചടങ്ങ് നടത്തി . കുംബകോണത്തെ ഗുരുവായൂരപ്പ ഭക്ത സേവാ സംഘമാണ് 35 ലക്ഷം രൂപ ചിലവിൽ നടപന്തൽ പുനർ നിർമിച്ചത് . എല്ലാവർഷവും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സേവാസംഘം ഇത്തരം വഴിപാടുകൾ നടത്തി വരുന്നു. മുപ്പത്തി ഒന്നാമത്തെ സമർപ്പണമാണ് ഈ വർഷം നടന്നത് .

First Paragraph  728-90

Second Paragraph (saravana bhavan

ചടങ്ങിൽ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , അഡ്മിനിസ്ട്രേറ്റർ ടി ബ്രിജകുമാരി ഡി എ ഇൻ ചാർജ് മനോജ് , സേവാ സംഘം പ്രസിഡന്റ് രവിചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു .
അതെ സമയം പടിഞ്ഞാറേ നട വികസനം ഇപ്പോഴും വഴി മുട്ടി നിൽക്കുകയാണ് . പടിഞ്ഞാറേ നട വികസനം നടത്തണ മെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും നിർദേശിച്ചെങ്കിലും മാറി മാറി വരുന്ന ഭരണ സമിതി പടിഞ്ഞാറേ നട വികസനത്തിന് നേരെ മുഖം തിരിക്കുകയാണ്.