ആൽഫ പാലിയേറ്റിവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിൽ സൈക്കൊ & സ്പീച്ച് തെറാപ്പി വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു.
ചാവക്കാട് : കേരളത്തിലെ പാലിയേറ്റീവ് രംഗത്തെ പ്രശസ്തരായ ആൽഫ പാലിയേറ്റിവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിൽ സൈക്കൊ & സ്പീച്ച് തെറാപ്പി വിഭാഗങ്ങൾ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് . കെ. വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
സൈക്കോ തെറാപ്പിയുടെ പ്രാധാന്യം എന്തെന്ന് പ്രമുഖ സൈക്കോ തെറാപ്പിസ്റ്റ് ജോയ് ചീരനും, സംസാരത്തിലുള്ള വൈകല്യങ്ങളെ പറ്റി സ്പീച്ച് തെറാപ്പിസ്റ്റ് സ്റ്റെഫി ജേക്കബും സംസാരിച്ചു.
ഒരുമ ഒരുമനയൂർ യു. എ. ഇ. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.സി. ആസിഫ്, ഒയാസിസ് ഖത്തർ പ്രസിഡൻ്റ് എ. വി. ബക്കർ ഹാജി, നോർത്ത് മഹല്ല് യു.എ.ഇ. കോർഡിനേറ്റർ ഫസലുദ്ധീൻ, അൻവർ പണിക്കവീട്ടിൽ, ആർ.എം. കെബീർ എന്നിവർ ആശംസകൾ നേർന്നു.
ആൽഫ പാലിയേറ്റിവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ പ്രസിഡണ്ട് പി കെ മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ വി ഹാരിസ് സ്വാഗതവും ട്രഷറർ എൻ. കെ. ബഷീർ നന്ദിയും പറഞ്ഞു. സൈക്കോ സ്പീച്ച് തെറാപ്പി സെന്ററിലെ സേവനങ്ങൾ സൗജന്യമാണ്