Post Header (woking) vadesheri

ഗുരുവായൂർ റെയിൽവെ സ്റ്റേഷനിൽ ക്യാമറ സ്ഥാപിക്കുന്നതിന്ടി.എൻ.പ്രതാപൻ എം.പി.ക്ക് നിവേദനം നൽകി

Above Post Pazhidam (working)
  • ഗുരുവായൂർ :ദേശീയ തീർത്ഥാടന നഗരമായ ഗുരുവായൂരിൽ സ്ഥിതിചെയ്യുന്ന റെയിൽവെസ്റ്റേഷനിൽ ക്യാമറകൾ സ്ഥാപിക്കണമെന്നഭ്യർത്ഥിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നിവേദനം നൽകി.നിലവിൽ സി.സി.ടി.വി.ക്യാമറ ഇല്ലാത്തതിനാൽ സുരക്ഷാകാര്യങ്ങൾ നിരീക്ഷിക്കുന്നതിനുണ്ടാകുന്ന വീഴ്ചകളും, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും എംപിയുടെ ശ്രദ്ധയിൽ പ്പെടുത്തി.
  • സുരക്ഷാഭീഷണി എക്കാലത്തും നിലനിൽക്കുന്ന സ്റ്റേഷൻ എന്ന നിലക്കും, മോഷണശ്രമങ്ങൾ തടയുന്നതിനും, വിവിധ സ്ഥലങ്ങളിൽ നിന്നുംധാരാളം തീർത്ഥാടകർ എത്തുന്ന പ്രദേശം എന്ന നിലക്കും ഇതിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കുവാൻ ദക്ഷിണമേഖല ജനറൽ മാനേജറുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരികയും, എത്രയും പെട്ടെന്ന് ക്യാമറ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.പി.ഉറപ്പ് നൽകി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ കൗൺസിലർമാരായ.സി.എസ്.സൂരജ്,വി.കെ.സുജിത്ത് എന്നിവരായിരുന്നു നിവേദനം നൽകിയത്
Ambiswami restaurant