Post Header (woking) vadesheri

തൃശ്ശൂരിൽ കുറയാതെ കോവിഡ് ,ഇന്ന് സ്ഥിരീകരിച്ചത് 2,689 പേര്‍ക്ക്. ടി പി ആർ 13.72%

Above Post Pazhidam (working)

തൃശ്ശൂര്‍ : തൃശ്ശൂരിൽ കുറയാതെ കോവിഡ്, ഞായറാഴ്ച്ച 2,689 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,256 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,842 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 74 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,29,673 ആണ്. 3,16,034 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.72% ആണ്.

Arya bhavan inner
  ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 2,667 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 158 പുരുഷന്‍മാരും 189 സ്ത്രീകളും പത്ത് വയസ്സിനു താഴെ 110 ആണ്‍കുട്ടികളും 102 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Sarovaram(working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph Saravan bhavan

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 251
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 653
സര്‍ക്കാര്‍ ആശുപത്രികളില്‍ – 336
സ്വകാര്യ ആശുപത്രികളില്‍ – 423
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 881

First Paragraph Jitesh panikar (working)

കൂടാതെ 6,609 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,698 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 343 പേര്‍ ആശുപത്രിയിലും 2,355 പേര്‍ വീടുകളിലുമാണ്.

19,599 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 13,707 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,728 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 164 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 24,62,883 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

      തെക്കുംക്കര, കൈപ്പമംഗലം, പുന്നയൂര്‍, എരുമപ്പെട്ടി, മുണ്ടത്തിക്കോട്, കോടശ്ശേരി, പരിയാരം  എന്നിവിടങ്ങളില്‍ നാളെ (02 ന് ) മൊബൈല്‍ ടെസ്റ്റിംഗ്  ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി  ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

                     ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,043 41,581
മുന്നണി പോരാളികള്‍ 39,433 27,196
18-44 വയസ്സിന് ഇടയിലുളളവര്‍ 2,88,581 32,753
45 വയസ്സിന് മുകളിലുളളവര്‍ 8,31,968 4,31,421
ആകെ 12,09,025 5,32,951