ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യവരുമാനം ബാങ്കിൽ നിക്ഷേപിക്കുന്നതിലും തട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് സംശയം
ഗുരുവായൂർ : സ്വർണ ലോക്കറ്റ് വിറ്റ പണം ബാങ്കിൽ നിക്ഷേപിക്കാതെ തട്ടി യെടുത്തതിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യവരുമാനം ബാങ്കിൽ നിക്ഷേപിക്കുന്നതിലും തട്ടിപ്പ് നടക്കുന്നുണ്ടോ എന്ന സംശയം ഉയരുന്നു. വഴിപാട് ശീട്ടാക്കിയ വകയിൽ നിത്യ വരുമാനമായി ക്ഷേത്രത്തിൽ വരുന്ന ലക്ഷങ്ങൾ ബാങ്കിൽ നിക്ഷേപിക്കുന്നത് അതത് ബാങ്കിലെ ജീവനക്കാർ ആണ് . ക്ഷേത്രത്തിൽ നിന്നും പണം കൊണ്ട് പോകുന്നതിന് പല ബാങ്കുകളും താൽക്കാലിക ജീവനക്കാരെയാണ് ഇതിന് നിയോഗിക്കുന്നതത്രെ . റൊട്ടേഷൻ വ്യവസ്ഥയിൽ ഒരു മാസമാണ് ഒരു ബാങ്കിൽ പ്രതിദിന വരുമാനം നിക്ഷേപമായി ലഭിക്കുന്നത് .അത് ദിവസവും ലക്ഷങ്ങൾ കവിയും .ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന്റെ സ്റ്റേറ്റ്മെന്റ് ഓരോ മാസവും എല്ലാ ബാങ്കുകളും നൽകാറുണ്ട് .
എന്നാൽ ദേവസ്വത്തിൽ സമയത്ത് അതൊന്നും പരിശോധന നടത്താത്തത് കൊണ്ട് പണം അടിച്ചു മാറ്റിയാൽ തന്നെ കണ്ടെത്താൻ കഴിയില്ല .പഞ്ചാബ് നാഷണൽ ബാങ്കിലെ സ്ഥിര ജീവനക്കാരൻ ആയ നന്ദകുമാർ നടത്തിയ മോഷണം കണ്ടെത്തിയത് വർഷങ്ങൾ കഴിഞ്ഞാണ് . ഇത് പോലെ മറ്റു ബാങ്കുകൾ നിയമിക്കുന്ന താൽക്കാലിക ജീവനക്കാർ പണം അടിച്ചു മാറ്റിയാൽ എങ്ങിനെയാണ് തിരിച്ചു പിടിക്കാൻ കഴിയുക എന്ന സംശയമാണ് ഉയരുന്നത് .പ്രത്യേകിച്ച് കുത്തഴിഞ്ഞ രീതിയിൽ ഉള്ള കണക്ക് പരിശോധന നടക്കുന്ന ഗുരുവായൂർ ദേവസ്വത്തിൽ ഇതൊക്കെ കണ്ടെത്തി വരുമ്പോഴേക്കും പണം അടിച്ചു മാറ്റിയവൻ രാജ്യം തന്നെ വിട്ടിരിക്കും