ലക്ഷങ്ങൾ വിലയുള്ള 100 ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി രണ്ടു പേർ ചാവക്കാട് പിടിയിൽ
ചാവക്കാട് : അന്തരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള രാസ ലഹരിയായി എം ഡി എംഎ മയക്കുമരുന്നുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒരു ഗ്രാമിന് 3,500 രൂപയോളം വിലയുള്ള 100 ഗ്രാം എം ഡി എം എ യുമായി കുന്നംകുളം പെരുമ്പിലാവ് പുത്തൻകുളം കോട്ടപ്പുറത്ത് വീട്ടിൽ തങ്കുകുട്ടൻ മകൻ സനു 20 പാവറട്ടി എളവള്ളി ചിറ്റാട്ടുകര ഒല്ലുക്കാരൻ വീട്ടിൽ ജോസ് മകൻ ലീജോ 26 എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും , പോലീസും ചേർന്ന് പിടികൂടിയത്
തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ ആദിത്യ ക്ക് . ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എ സി പി , ടി ആർ രാജേഷ് , ഗുരുവായൂർ എ സി പി കെ ജി സുരേഷ് ചാവക്കടവ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സെൽവരാജ് കെ എസ് എന്നിവരും ഒത്തു ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ പിടിയിലാവുന്നത് പാലയൂർ പള്ളിക്ക് പിറകിലുള്ള റോഡിൽ നിന്ന് ഇന്നലെ വൈകീട്ടാണ് സംഘം പിടിയിലായത്. അൻപത് ഗ്രാം വരുന്ന രണ്ടു പാക്കറ്റുകളിൽ ആയി സൂക്ഷിച്ച മയക്കുമരുന്നുമായി ബൈക്കിൽ വരുമ്പോഴാണ് സംഘം പോലീസിന്റെ വലയിൽ വീണത്
തൃശ്ശുർ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐമാരായ ടി ആർ ഗ്ലാഡ്സൺ , എൻ ജി സുവ്രതകുമാർ, പിഎം റാഫി , പി രാകേഷ്, കെ ഗോപാലകൃഷണൻ, എസ് സി പി ഒ മാരായ പളനി സ്വാമി,
ടി വി ജീവൻ , ഗുരുവായൂർ പോലീസ് സ്റ്റേഷൻ എസ് ഐ ഗിരി,ചാവക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ ഉമേഷ് കെ , എ എസ് ഐ മാരായ സജിത് കുമാർ, ബിന്ദുരാജ്, സുനു, സി പി ഒ ശരത്ത് എന്നിവർ ചേർന്നാണ് പരാതികളെ വലയിൽ വീഴ്ത്തിയത്