Above Pot

കുന്നംകുളം നഗര സഭ ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി

കുന്നംകുളം : നഗരത്തില്‍ പുതിയതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഔപചാരിക ഉദ്ഘാടനം എ സി മൊയ്തീന്‍ എം.എല്‍ എ നിര്‍വഹിച്ചു. കുന്നംകുളത്തെ പുതിയ ബസ് സ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമായതിനെ തുടര്‍ന്ന് ടൗണില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരീക്ഷണാടിസ്ഥാനത്തില്‍ സ്വകാര്യബസ്സുകളുടെ റൂട്ടുകള്‍ പുനക്രമീകരിച്ചിരുന്നു. വിവിധ റോഡുകളിലൂടെ ബസ്സുകളുടെ സര്‍വീസ് നടത്തുകയും ബസ്സുകാര്‍ ഇതിനോട് പൂര്‍ണമായ തോതില്‍ യോജിക്കുകയും ചെയ്തു.

First Paragraph  728-90

Second Paragraph (saravana bhavan

കഴിഞ്ഞ ദിവസം ടൗണില്‍ ബസുകള്‍ സര്‍വീസ് നടത്തിയ രീതിയില്‍ തന്നെയാണ് ഇനിയുള്ള ദിവസങ്ങളില്‍ സ്വകാര്യ ബസുകളുടെ സര്‍വീസ് ക്രമീകരിക്കുന്നത്. പട്ടാമ്പി കോഴിക്കോട് ഭാഗങ്ങളില്‍ നിന്ന് വരുന്ന സ്വകാര്യ ബസ്സുകള്‍ മാത്രം കക്കാട് വഴിയിലൂടെ തിരിഞ്ഞു തുറക്കുളം മാര്‍ക്കറ്റ് വഴി ട്രഷറിക്ക് മുന്നിലൂടെ ബസ്റ്റാന്‍ഡില്‍ പ്രവേശിക്കും. ഈ ഭാഗത്തേക്ക് തിരിച്ചു പോകുന്ന ബസുകള്‍ ടൗണിലെ എംജി ഷോപ്പിങ് കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള വഴിയിലൂടെ കയറി പോകും. വടക്കാഞ്ചേരി റോഡിലേക്ക് പോകുന്ന ബസുകള്‍ ഹെര്‍ബട്ട് റോഡ് കയറി ടൗണിലെത്തി തൃശ്ശൂര്‍ റോഡിലൂടെ സീനിയര്‍ ഗ്രൗണ്ട് വഴി വടക്കാഞ്ചേരി റോഡില്‍ എത്തും.

വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ നേരെ പഴയ ടൗണിലേക്ക് പ്രവേശിക്കുകയും പുതിയ സ്റ്റാന്റിലേക്ക് എത്തുകയും ചെയ്യും. ഈ ട്രാഫിക് രീതിയാണ് ഇനിയുള്ള ദിവസങ്ങളില്‍ പോലീസിന്റെയും നഗരസഭയുടെയും അനുമതിയോടുകൂടി നടപ്പിലാക്കുന്നത്. ഇപ്പോള്‍ പുതിയ ബസ്റ്റാന്‍ഡ് നിറയെ ബസുകള്‍ എത്തിത്തുടങ്ങി. കെഎസ്ആര്‍ടിസി ബസുകളും പുതിയ സ്റ്റാന്‍ഡില്‍ പ്രവേശിച്ചണ് പോകുന്നത്.

ചൊവ്വാഴ്ച്ച രാവിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ എസി മൊയ്തീന്‍ എം എല്‍ എ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി എം സുരേഷ്, പ്രിയ സജീഷ്, സോമശേഖരന്‍ , ഷബീര്‍, കുന്നംകുളം എസിപി ടി എസ് സിനോജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി സി സൂരജ്, നഗരസഭ സെക്രട്ടറി ടി.കെ സുജിത് തുടങ്ങിയവര്‍ പങ്കെടുത്തു